വത്തിക്കാൻ സിറ്റി > ഗാസയിലും ലബനനിലും ഇസ്രയേൽ നടത്തുന്ന ആക്രമണം അധാർമികമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. യുദ്ധത്തിന്റെ നിയമങ്ങളൊന്നും പാലിക്കാതെയാണ് ഇസ്രയേൽ ഗാസയിലും ലബനനിലും ആക്രമണം നടത്തുന്നതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
പ്രതിരോധത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞ മാർപാപ്പ അടിയന്തര വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, ഗാസയ്ക്ക് മാനുഷിക സഹായം നൽകൽ എന്നിവയെപ്പറ്റിയും സംസാരിച്ചു. ഇസ്രായേലിന്റെ പേര് പരാമർശിക്കാതെയായിരുന്നു മാർപ്പാപ്പയുടെ പ്രസംഗം.