Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വർഗീയ കാർഡിറക്കി അൻവർ ; പാർടിക്കുമേൽ ഇസ്ലാംവിരുദ്ധത ചാപ്പകുത്താന്‍ ശ്രമം

by News Desk
September 29, 2024
in KERALA
0
വർഗീയ-കാർഡിറക്കി-അൻവർ-;-പാർടിക്കുമേൽ-ഇസ്ലാംവിരുദ്ധത-ചാപ്പകുത്താന്‍-ശ്രമം
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

മലപ്പുറം
ജനപിന്തുണയും വിശ്വാസ്യതയും നഷ്ടമായതോടെ പിടിച്ചുനിൽക്കാൻ വർഗീയ കാർഡിറക്കി പി വി അൻവർ എംഎൽഎ. സിപിഐ എം ജില്ലാ സെക്രട്ടറി ആർഎസ്എസ്സുകാരനെന്ന് ആക്ഷേപിച്ചതിലൂടെ വർഗീയ അജന്ഡ മറനീക്കി. ഇടതുപക്ഷത്തോട് അനുഭാവമുള്ള മതന്യൂനപക്ഷങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം.

ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് അൻവർ വർഗീയത ചീറ്റിയത്. സിപിഐ എം ജില്ലാ സെക്രട്ടറി മുസ്ലിംവിരുദ്ധനാണെന്നും താൻ നിസ്കരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും തട്ടിവിട്ടു. പാർടിക്കുമേൽ ഇസ്ലാംവിരുദ്ധത ചാപ്പകുത്താനാണ് ശ്രമം. ലക്ഷക്കണക്കിന് മതവിശ്വാസികൾ അംഗങ്ങളായുള്ള സിപിഐ എം ആരുടെയും വിശ്വാസത്തിൽ ഇടപെടാറില്ല. മലപ്പുറത്ത് അൻവറിന് മുമ്പേ കോൺഗ്രസിൽനിന്നും സിപിഐ എമ്മിലെത്തിയ ടി കെ ഹംസ ഇസ്ലാം മതവിശ്വാസിയായിതന്നെയാണ് ദീർഘകാലം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നത്. അദ്ദേഹത്തോടില്ലാതിരുന്ന എതിർപ്പ് പാർടി അംഗംപോലുമല്ലാത്ത അൻവറിനോടുണ്ടായെന്നാണ് പറയുന്നത്.

നിലമ്പൂരിലെ ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എംഎൽഎ ഫണ്ട് നൽകുന്നത് തടയാൻ ജില്ലാ സെക്രട്ടറി ശ്രമിച്ചെന്നാണ് മറ്റൊന്ന്. ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലയായ നിലമ്പൂരിൽ അവരുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. തുടക്കംമുതൽ എല്ലാ വിഷയങ്ങളെയും വർഗീയ ചായ്വോടെ അവതരിപ്പിക്കാനാണ് അൻവർ ശ്രമിച്ചത്. പാവങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുംവേണ്ടിയാണ് സംസാരിക്കുന്നതെന്നാണ് ആദ്യം പറഞ്ഞത്. മറുനാടൻ മലയാളി ചാനൽ ഉടമക്കെതിരായ നടപടിയെ വർഗീയമായി ചിത്രീകരിച്ചു. ഷാജൻ സ്കറിയയെ സൈബർ തീവ്രവാദ വകുപ്പ് ചുമത്തി ജയിലിലടച്ചില്ല എന്നായിരുന്നു ആരോപണം. എതിരാളികളെ തീവ്രവാദവിരുദ്ധ നിയമങ്ങൾ ചുമത്തി ജയിലിലടയ്ക്കുക ഇടതുപക്ഷ നിലപാടല്ലെന്ന് അറിയാഞ്ഞിട്ടല്ല അൻവർ ഇത് ആവർത്തിക്കുന്നത്, വർഗീയ ചേരിതിരിവുമാത്രമാണ് ലക്ഷ്യം. ആളുകൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിനുപിന്നിലും ഈ അജന്ഡയുണ്ടെന്ന് വ്യക്തം.

വാർത്താസമ്മേളനത്തിലും നിയമലംഘനം ; രാഷ്ട്രീയ നേട്ടത്തിന് കുഞ്ഞും ആയുധം
സർക്കാരിനും പൊലീസിനുമെതിരെ ആരോപണമുന്നയിക്കാൻ പി വി അൻവർ വാർത്താസമ്മേളനത്തിൽ പിഞ്ച്കുട്ടിയെ പ്രദർശിപ്പിച്ചത് നിയമ ലംഘനം. സ്വകാര്യതയെയോ അന്തസിനെയോ ബാധിക്കുന്ന രീതിയിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിക്കരുതെന്ന നിയമം ലംഘിച്ചാണ് അൻവറിന്റെ നടപടി. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ആറുമാസം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

വ്യാഴാഴ്ച വൈകിട്ട് നിലമ്പൂർ ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വർണക്കടത്തിൽ ക്യാരിയറായ വ്യക്തിയുടെയും കുടുംബത്തിന്റെയും ദൃശ്യം അൻവർ പുറത്തുവിട്ടത്. കുഞ്ഞും മാതാവും പിതാവുമടങ്ങുന്നവരോട് അൻവർ സംസാരിക്കുന്നതാണ് ദൃശ്യം. കുട്ടികൾ ഉൾപ്പെടുന്ന വീഡിയോ പുറത്തുവിടുമ്പോൾ അവരുടെ മുഖം മറച്ചിരിക്കണമെന്ന് നിയമമുണ്ട്. എന്നാൽ, അൻവർ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ ഉടനീളം കുട്ടിയെ കാണാം. ചാനലുകൾ പ്രക്ഷേപണം ചെയ്തപ്പോഴും ആദ്യഭാഗത്ത് കുട്ടിയുടെ മുഖം കാണാനാകും. ദൃശ്യം പകുതിയായപ്പോഴാണ് പല ചാനലുകളും കുട്ടിയുടെ മുഖം മറയ്ക്കാൻ തയ്യാറായത്. സ്വർണക്കടത്തുകേസിൽ ഉൾപ്പെട്ട വ്യക്തിയുടെ മകനായതിനാൽ കുട്ടിയുടെ ദൃശ്യങ്ങൾ ബോധപൂർവം പ്രദർശിപ്പിക്കുന്നത് ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം കുറ്റകൃത്യമാകുമെന്ന് നിയമവിദഗ്ധർ പറയുന്നു.

Previous Post

നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവ് ; കേരളം നമ്പർ വൺ

Next Post

എടിഎം കവർച്ച: പ്രതികൾ 
റിമാൻഡിൽ ; പ്രതികളെ വിട്ടുകിട്ടാൻ നടപടി തുടങ്ങി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എടിഎം-കവർച്ച:-പ്രതികൾ-
റിമാൻഡിൽ-;-പ്രതികളെ-വിട്ടുകിട്ടാൻ-നടപടി-തുടങ്ങി

എടിഎം കവർച്ച: പ്രതികൾ 
റിമാൻഡിൽ ; പ്രതികളെ വിട്ടുകിട്ടാൻ നടപടി തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.