ലഖ്നൗ
മുംബൈയുടെ കൗമാരതാരം മുഷീർ ഖാന് കാർ അപകടത്തിൽ പരിക്ക്. ഇതോടെ ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഇറാനി കപ്പ് ക്രിക്കറ്റിൽ പത്തൊമ്പതുകാരൻ കളിക്കില്ല. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ അനുജനായ മുഷീർ അസംഗഡിൽനിന്ന് ലഖ്നൗവിലേക്ക് ഇറാനി കപ്പിനായി യാത്രചെയ്യവെയാണ് കാർ അപകടത്തിൽ പരിക്കേറ്റത്. കഴുത്തിനാണ് പരിക്ക്. എല്ല് പൊട്ടിയിട്ടുണ്ട്. എന്നാൽ ഗുരുതരമല്ല. താരത്തിനൊപ്പം പരിശീലകനും പിതാവുമായ നൗഷാദ് ഖാനുമുണ്ടായിരുന്നു. അദ്ദേഹത്തിന് വലിയ പരിക്കുകളില്ല. അജിൻക്യ രഹാനെയാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ നേരിടുന്ന മുംബെെ ടീമിന്റെ ക്യാപറ്റൻ.