അങ്കമാലി > അങ്കമാലിയിൽ വീടിന് തീവച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിപ്പടർന്ന് മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന ഭാര്യ പൊള്ളലേറ്റ് മരിച്ചു. രണ്ട് കുട്ടികൾ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പുളിയനം മില്ലുംപടിക്കൽ ശശി, ഭാര്യ സുമി എന്നിവരാണ് മരിച്ചത്.
വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശശിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് കടുംകൈ ചെയ്തതെന്ന് എഴുതിയ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പൊള്ളലേറ്റ കുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി.