കൊൽക്കത്ത
വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിക്കൽ പ്രഖ്യാപിച്ചു. ട്വന്റി 20യിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ്. 582 കളിയിൽ 631 വിക്കറ്റുണ്ട്. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകസംഘത്തിലുണ്ടായിരുന്നു നാൽപ്പതുകാരൻ.
വിരമിക്കലിന് പിന്നാലെ ഐപിഎൽ ക്രിക്കറ്റ് ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബ്രാവോയെ ഉപദേശകനായി നിയമിച്ചു. ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതോടെയാണ് വെസ്റ്റിൻഡീസ് ഓൾറൗണ്ടർക്ക് ചുമതല നൽകിയത്.















