ലണ്ടൻ > പ്രശസ്ത അഭിനേത്രി മാഗി സ്മിത്ത് ( 89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യമെന്ന് മക്കൾ അറിയിച്ചു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ദ പ്രൈം ഓഫ് ജീൻ ബോർഡി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്കർ അവാർഡും ബാഫ്റ്റ അവാർഡും ലഭിച്ചു. കലിഫോർണിയ സ്യൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കറും ലഭിച്ചു. ഹാരിപോട്ടർ ചിത്രങ്ങളിലെ പ്രൊഫസർ മിനർവ മക്ഗൊനഗൽ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.