ന്യൂഡല്‍ഹി> പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
കേരളത്തിലെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയ കക്ഷികളുടെയും വാര്‍ത്താമാധ്യമങ്ങളുടെയും വക്കാലത്തുമായാണ് അന്‍വര്‍ പുറപ്പെട്ടിരിക്കുന്നത്. അവന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്‍വറിന് പാര്‍ട്ടിയെ കുറിച്ച് കാര്യമായി ധാരണയില്ല. ഇടതുപക്ഷ സഹയാത്രികന് മാത്രമാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ചോ സംഘടനാപരമായ കാര്യങ്ങളെ കുറിച്ചോ വ്യക്തമായ ധാരണ എം വി ഗോവിന്ദൻ അദ്ദേഹം പറഞ്ഞു.