Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

അമേരിക്കൻ തെരഞ്ഞെടുപ്പ്‌; ചേരി തിരിഞ്ഞ്‌ കോർപ്പറേറ്റ്‌ ഭീമൻമാർ

by News Desk
September 27, 2024
in WORLD
0
അമേരിക്കൻ-തെരഞ്ഞെടുപ്പ്‌;-ചേരി-തിരിഞ്ഞ്‌-കോർപ്പറേറ്റ്‌-ഭീമൻമാർ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

വാഷിംഗ്ടൺ ഡിസി> 2024 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അമേരിക്കയിൽ ചേരി തിരിഞ്ഞുള്ള തെരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. നവംബറിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അമേരിക്കൻ കോർപ്പറേറ്റ് ലോകത്താണ് ഈയൊരു വലിയ ഭിന്നത കടന്നു വന്നിട്ടുള്ളത്.

അമേരിക്കൻ ടെക് ഭീമന്മാരെയും ബാങ്കിംഗ് ഭീമന്മാരെയും വൻകിട കോർപ്പറേറ്റുകളെയും പ്രാദേശിക, ചെറുകിട സ്ഥാപനങ്ങളെ പോലും അമേരിക്കൻ തെരഞ്ഞെടുപ്പ് ഇരുചേരികളിലാക്കി മാറ്റി.

കമലാ ഹാരിസ് വേഴ്സസ് ഡൊണാൾഡ് ട്രംപ് ക്യാമ്പെയിനിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ (ആൽഫബെറ്റ്), ആമസോൺ, സൺ മൈക്രോസിസ്റ്റംസ് എന്നിവിടങ്ങളിലെ ജീവനക്കാർ ദശലക്ഷക്കണക്കിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഭാവന ചെയ്തിട്ടുള്ളത്. രാഷ്ട്രീയ നിരീക്ഷണ സംഘടനയായ ഓപ്പൺ സീക്രട്ട്സ് പരസ്യമാക്കിയ ഡാറ്റ പ്രകാരം ട്രംപിന്റെ പ്രചാരണത്തിനേക്കാൾ വളരെ കൂടുതലാണ് കമലാ ഹാരിസിന്റെ പ്രചാരണത്തിന് ഇവർ നൽകിയിട്ടുള്ള സംഭാവന.

എലോൺ മസ്ക്, മാർക്ക് സക്കർബർഗ് തുടങ്ങിയ സാങ്കേതിക ശതകോടീശ്വരന്മാരാണ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ചേരിയിൽ അണിനിരന്നിരിക്കുന്നത്. വാൾസ്ട്രീറ്റ് ജേണലിലെ റിപ്പോർട്ട് അനുസരിച്ച്, ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന അമേരിക്ക പിഎസി എന്ന സംഘടനയ്ക്ക് മസ്ക് ഓരോ മാസവും 45 മില്യൺ ഡോളർ സംഭാവന ചെയ്യുന്നുണ്ട്. ഡൊണാൾഡ് ട്രംപിനെ പരസ്യമായി പിന്തുണയ്ക്കുന്ന മറ്റൊരു കോർപ്പറേറ്റ് ശക്തി പീറ്റർ തീൽ ആണ്.

ഇന്ത്യൻ-അമേരിക്കൻ ശതകോടീശ്വരനും സൺ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനുമായ വിനോദ് ഖോസ്ല, വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് റീഡ് ഹോഫ്മാൻ എന്നിവർ കമല ഹാരിസിനെ പിന്തുണയ്ക്കുന്നവരിലാണ് ഉൾപ്പെടുന്നത്. സുന്ദർ പിച്ചൈയുടെ നേതൃത്വത്തിലുള്ള ഗൂഗിളും (ആൽഫബെറ്റ്) അനുബന്ധ സ്ഥാപനങ്ങളും കമലാ ഹാരിസിന് 2.16 മില്യൺ ഡോളർ സംഭാവന നൽകിയതായി തെരഞ്ഞെടുപ്പ് ഫണ്ടിംഗ് ഡാറ്റ വെളിപ്പെടുത്തുന്നു.

സത്യ നാദെല്ലയുടെ നേതൃത്വത്തിലുള്ള മൈക്രോസോഫ്റ്റ് കമല ഹാരിസിന്റെ പ്രചാരണത്തിന് 1.1 മില്യൺ ഡോളർ സംഭാവന നൽകിയപ്പോൾ, ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ആമസോൺ ഒരു മില്യൺ ഡോളർ സംഭാവന നൽകി.

ബാങ്കിംഗ്, ഓയിൽ ഭീമന്മാർ

ബാങ്കിംഗ് കോർപ്പറേറ്റുകൾക്കും ക്രൂഡ് ഓയിൽ കമ്പനികൾക്കും ട്രംപിനോട് കൂടുതൽ ചായ്വുള്ളതായാണ് തെരഞ്ഞെടുപ്പ് ഫണ്ടിങ്ങ് വെളിപ്പെടുത്തുന്നത്. ട്രംപിന് നേരെ വധശ്രമങ്ങൾ ഉണ്ടായപ്പോൾ അമേരിക്കൻ ഓഹരി വിപണിയിൽ പോലും അത് പ്രതിഫലിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, എണ്ണ കമ്പനികളും ട്രംപും തമ്മിൽ സുഗുമമായ ബന്ധമാണ് നിലനിൽക്കുന്നത്. കാരണം കാലാവസ്ഥാ വ്യതിയാനം പോലുള്ള കാര്യങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും അത് ‘നുണ’യാണെന്നും പറയുന്ന ട്രംപ് ഊർജമേഖലയുടെ പ്രവർത്തനങ്ങൾക്കായി കൽക്കരി, എണ്ണ എന്നിവയെ കൂടുതൽ ഉപയോഗപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു.

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നാൽ ബൈഡൻ നടപ്പിലാക്കിയ കർശനമായ നിയമങ്ങൾ പിൻവലിക്കുമെന്ന് ബാങ്കർമാർ വിശ്വസിക്കുന്നു. അങ്ങനെവന്നാൽ ബൈഡൻ ഭരണം നിർദ്ദേശിച്ച പുതിയ ബാങ്കിംഗ് നിയമങ്ങൾ വെളിച്ചം കാണില്ലെന്നും അവർ വിശ്വസിക്കുന്നു.

Previous Post

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

Next Post

ഒൻപതാം വയസിൽ കാണാതായ കുട്ടിയെ പതിനൊന്ന് വർഷത്തിന് ശേഷം കണ്ടെത്തി

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ഒൻപതാം-വയസിൽ-കാണാതായ-കുട്ടിയെ-പതിനൊന്ന്-വർഷത്തിന്-ശേഷം-കണ്ടെത്തി

ഒൻപതാം വയസിൽ കാണാതായ കുട്ടിയെ പതിനൊന്ന് വർഷത്തിന് ശേഷം കണ്ടെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.