ഗാലെ
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു. ആദ്യദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 306 റണ്ണെടുത്തു. ദിനേഷ് ചണ്ഡിമലിന്റെ (116) സെഞ്ചുറിയാണ് സവിശേഷത. 208 പന്തിൽ 16 ഫോറിന്റെ അകമ്പടിയിലാണ് നേട്ടം. മുപ്പത്തിനാലുകാരന്റെ 16–-ാം സെഞ്ചുറിയാണ്. ഓപ്പണർമാരായ ദിമുത് കരുണരത്നെയും (46) പതുംനിസങ്കയും (1) പുറത്തായി. 78 റണ്ണുമായി എയ്ഞ്ചലോ മാത്യൂസും 51 റണ്ണോടെ കമീന്ദു മെൻഡിസുമാണ് ക്രീസിൽ. രണ്ട് മത്സരപരമ്പരയിലെ ആദ്യ ടെസ്റ്റ് ലങ്ക 63 റണ്ണിന് ജയിച്ചിരുന്നു.