ടോക്യോ
വധശിക്ഷ കാത്ത് ലോകത്ത് ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിയേണ്ടിവന്ന വ്യക്തിക്ക് ഒടുവിൽ മോചനം. 1966ൽ നാലുപേരെ കൊന്നതായ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജാപ്പനീസ് ബോക്സർ ഇവോ ഹകമാറ്റയ്ക്കാണ് 58 വർഷത്തിനുശേഷം മോചനം ലഭിച്ചത്.
ഒരു കമ്പനി മാനേജരെയും കുടുംബത്തിലെ മൂന്നുപേരെയും കൊലപ്പെടുത്തിയ കേസിൽ 1968ലാണ് ഇവോ ഹകമാറ്റയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2014ൽ പുനർവിചാരണയ്ക്ക് ഉത്തരവിട്ടു. ഒക്ടോബറിൽ ആരംഭിച്ച പുനർവിചാരണയിൽ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് മോചനം സാധ്യമായത്.