കാൺപൂർ: രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ നേരിടാൻ പൂർണ സജ്ജരായി രോഹിത് ശർമയും സംഘവും. ആദ്യ മത്സരത്തിലെ മിന്നും വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് കാൺപൂരിൽ നീലപ്പട കളത്തിലറങ്ങുന്നത്. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ 280 റൺസിനാണ് ഇന്ത്യ സന്ദർശകരെ തകർത്തത്. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പരയിൽ സമനില നേടാമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. അതേസമയം, മത്സരത്തിനു മഴ വില്ലനായേക്കുമെന്നാണ് റിപ്പോർട്ട്.
മത്സരത്തിന്റെ ആദ്യ ദിനം, ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നാണ് അക്യൂവെതർ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം ദിനം മേഘാവൃതമായിരിക്കുമെന്നും, കാൺപൂരിൽ ഇടിമിന്നലുണ്ടാകുമെന്നുമാണ് സൂചന. ഞായറാഴ്ച രാവിലെ മുതൽ മഴ പെയ്തേക്കാമെന്നും പ്രവചനമുണ്ട്. അതേസമയം, നാല്, അഞ്ചു ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Game face 🔛
All eyes on the 2nd #INDvBAN Test in Kanpur 🙌#TeamIndia | @IDFCFIRSTBank pic.twitter.com/XB45pSgfvP
— BCCI (@BCCI) September 26, 2024
ഗ്രീൻ പാർക്ക് സ്റ്റേഡിയം അപകട ഭീഷണിയിൽ
കാൺപൂർ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ സ്റ്റാൻഡുകളിലൊന്ന് അപകട നിലയിലാണെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് വിലയിരുത്തി. മത്സരം നടക്കുമ്പോൾ പൂർണ ശേഷിയിൽ കാണികളെ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 4800 ആരാധകരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റാന്‍ഡാണ് അപകട ഭീഷണിയിൽ. ബലക്ഷയം കണക്കിലെടുത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ബാല്‍ക്കണി സിയിലെ പകുതിയിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് വിൽപനയ്ക്കെത്തിച്ചത്.
— Bangladesh Cricket (@BCBtigers) September 26, 2024
സ്‌റ്റേഡിയത്തിൻ്റെ ചില ഭാഗങ്ങളിൽ ജനക്കൂട്ടം തടിച്ചുകൂടുന്നത് അപകടമുണ്ടാക്കുമെന്ന് പിഡബ്ല്യുഡി അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച തുടങ്ങുന്ന മത്സരത്തിൽ, സ്റ്റേഡിയത്തിന്റെ പ്രത്യേക ഭാഗങ്ങളിലേക്കുള്ള പ്രവേശനം അനുവദിക്കരുതെന്നും പിഡബ്ല്യുഡി ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് നിർദേശം നൽകിയിട്ടുണ്ട്.
Read More
- ഐപിഎല്‍ 2025: ധോണിയുടെ ഭാവി തുലാസില്‍; ബിസിസിഐ തീരുമാനം കാത്ത് ചെന്നൈ സൂപ്പർ കിങ്സ്
- Most Test Wickets for India: മികച്ച ഇന്ത്യൻ ടെസ്റ്റ് ബൗളർമാർ; രണ്ടാമൻ അശ്വിൻ, സുപ്രധാന നേട്ടത്തിലേക്ക് ജഡേജ
- ഇന്ത്യ – ബംഗ്ലാദേശ് ടി20 മത്സരം തടയുമെന്ന് ഹിന്ദു മഹാസഭ; ഗ്വാളിയോറിൽ ബന്ദ് പ്രഖ്യാപിച്ചു
- ലോക ചെസ് ഒളിമ്പ്യാഡ്:ഇന്ത്യയ്ക്ക് ഇരട്ടി മധുരം
- India vs Bangladesh 2nd Test:ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു