തിരുവനന്തപുരം
രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി എറണാകുളം മഹാരാജാസ് കോളേജ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസിന്റെ നേട്ടം. കരിക്കുലം, വിദ്യാർഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമവും വികസനവും തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് നേട്ടം. മഹാരാജാസ് എല്ലാ മേഖലയിലും 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടി. ഹൈദരാബാദ് ഗവ. ഡിഗ്രി വിമൻസ് കോളേജിനാണ് ഒന്നാം സ്ഥാനം. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഒരു സർക്കാർ സ്വയംഭരണ കോളേജ് മികച്ച നേട്ടം സ്വന്തമാക്കിയത്.