Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ലബനനിലും കൂട്ടപ്പലായനം ; 90,530 പേർ ഭവനരഹിതരായെന്ന്‌ യുഎന്‍ ഏജന്‍സി

by News Desk
September 26, 2024
in WORLD
0
ലബനനിലും-കൂട്ടപ്പലായനം-;-90,530-പേർ-ഭവനരഹിതരായെന്ന്‌-യുഎന്‍-ഏജന്‍സി
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

ബെയ്റൂട്ട്
ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചതോടെ യുദ്ധപ്രതീതിയിലായ ലബനനിൽ ജീവരക്ഷാർഥം ജനങ്ങൾ കൂട്ടപ്പലായനം ചെയ്യുന്നു. തെക്കൻ, കിഴക്കൻ മേഖലകളിൽനിന്നും സിറിയൻ അതിർത്തിയിലെ ബെകാ താഴ്വരയിൽനിന്നുമാണ് കൂട്ടപ്പലായനം. തലസ്ഥാനമായ ബെയ്റൂട്ട് ലക്ഷ്യമാക്കിയാണ് ജനങ്ങൾ നീങ്ങുന്നതെങ്കിലും അവിടേക്കും തുടർച്ചയായി വ്യോമാക്രമണം നടക്കുന്നു.

ലബനനെ മറ്റൊരു ഗാസയാക്കരുതെന്ന യു എൻ മുന്നറിയിപ്പ് കാറ്റിൽപ്പറത്തിയാണ് ഇസ്രയേൽ അതിർത്തി കടന്നുള്ള ആക്രമണം രൂക്ഷമാക്കിയത്. ഏതാനും ദിവസങ്ങളിലായി ഇസ്രയേൽ വ്യോമാക്രമണത്തിൽ 90,530 പേർ ഭവനരഹിതരായെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു. ഇതിൽ 40,000 പേർ താൽക്കാലിക അഭയകേന്ദ്രങ്ങളിലാണ്.ബുധനാഴ്ച ഇസ്രയേൽആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. 223 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ 561 പേർ കൊല്ലപ്പെട്ടിരുന്നു.

ലബനനിൽ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു. ഇതിനായുള്ള മുന്നൊരുക്കമാണ് വ്യോമാക്രമണം. റിസർവ് പട്ടാളക്കാരോട് വടക്കൻ അതിർത്തിയിൽ കേന്ദ്രീകരിക്കാൻ ഉത്തരവിട്ടു. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട 60 ഇടങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.

ടെൽ അവീവിലെ മൊസാദ് ആസ്ഥാനത്തേക്ക് ഹിസ്ബുള്ള ബാലിസ്റ്റിക് മിസൈൽ അയച്ചു. കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ റോക്കറ്റ് വിഭാഗം മേധാവി ഇബ്രാഹിം മുഹമ്മദ് ഖൊബെയ്സി കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.അതിനിടെ, ഇസ്രയേൽ ലബനനിലേക്ക് നടത്തുന്ന ആക്രമണത്തെ യു എൻ പൊതുസഭാ സമ്മേളനത്തിൽ ചൈനീസ് വിദേശമന്ത്രി വാങ് യി നിശിതമായി വിമർശിച്ചു. ഈജിപ്ത്, ഇറാഖ്, ജോർദാൻ വിദേശമന്ത്രിമാരും ആക്രമണത്തെ അപലപിച്ചു. ലബനനിലുള്ള ബ്രിട്ടീഷ് പൗരർ എത്രയും വേഗം രാജ്യംവിടണമെന്ന് ബ്രിട്ടീഷ് സർക്കാർ നിര്ദേശിച്ചു.

Previous Post

1000 വർഷം പഴക്കമുള്ള വൃക്ഷവിത്ത്‌ മുളപ്പിച്ച്‌ 
ശാസ്ത്രജ്ഞർ

Next Post

പട്ടികജാതിക്കാർക്കുനേരെ അതിക്രമം ഏറ്റവും കൂടുതൽ യുപിയിൽ

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
പട്ടികജാതിക്കാർക്കുനേരെ-അതിക്രമം-ഏറ്റവും-കൂടുതൽ-യുപിയിൽ

പട്ടികജാതിക്കാർക്കുനേരെ അതിക്രമം ഏറ്റവും കൂടുതൽ യുപിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.