നിലമ്പൂർ> വർഗീയതക്കെതിരെ കർണാടകക്കും കേരളത്തിനും ഒരേ മനസാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. നിലമ്പൂരിൽ നടന്ന ആര്യാടൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിന്റെ ശ്രീനാരായണ ഗുരുവും കർണാടകത്തിന്റെ ബസവണ്ണയും. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.
ജാതി മതഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നാണ് ബസവണ്ണ പറഞ്ഞത്. വർഗീയതയെ മതനിരപേക്ഷത ഉയർത്തിപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയും ജനക്ഷേമവും ലക്ഷ്യമിട്ടായിരിക്കണം സർക്കാരുകൾ പ്രവൃത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.