ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റു മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ യുവതാരം ഋഷഭ് പന്ത്, ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ. ആറാം സ്ഥാനത്താണ് പന്ത് സ്ഥാനമുറപ്പിച്ചത്. അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും, സൂപ്പർ താരം വിരാട് കോഹ്ലിയും റാങ്കിങ്ങിൽ പിന്നിലേക്കു പോയി.
731 പോയിന്റുമായി പന്ത് ആറാം സ്ഥാനത്തെത്തിയപ്പോൾ ഓപ്പണർ യശസ്വി ജയ്‌സ്വാൾ 751 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ജയ്സ്വാളാണ് നിലവിൽ റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ താരം. അഞ്ചു സ്ഥാനം പിന്നിലായെങ്കിലും നായകൻ രോഹിത് ആദ്യ പത്തിൽ സ്ഥാനം നിലനിർത്തി. 716 റോറ്റിങ് പോയിന്റ് താരത്തിനുണ്ട്.
5⃣0⃣ partnership comes up for the 4th wicket 👌👌
Shubman Gill 🤝 Rishabh Pant
Live – https://t.co/jV4wK7BgV2#INDvBAN | @IDFCFIRSTBank pic.twitter.com/iGM3NrTIWg
— BCCI (@BCCI) September 21, 2024
അതേസമയം, അഞ്ചു സ്ഥാനം പിന്നിലായ വിരാട് കോഹ്ലി ആദ്യ പത്തിൽനിന്ന് പുറത്തായി. നിലവിൽ 12-ാം സ്ഥാനത്താണ് കോഹ്ലി. അവസാന മത്സരത്തിലെ സെഞ്ചുറി തിളക്കത്തോടെ യുവതാരം ശുഭ്മൻ ഗിൽ അഞ്ചു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 14-ാം സ്ഥാനത്തെത്തി. 899 പോയിന്റുകളുമായി ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ് താരങ്ങളായ കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.
Jaddu showing his class, yet again!
This time it’s Shakib Al Hasan who walks back to the pavilion.
Live – https://t.co/jV4wK7BgV2…… #INDvBAN@IDFCFIRSTBank pic.twitter.com/vkTReNOHEQ
— BCCI (@BCCI) September 20, 2024
871 റേറ്റിങ് പോയിന്റോടെ ഇന്ത്യൻ താരം ആർ. അശ്വിനും, 854 പോയിന്റുകളോടെ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയുമാണ് ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ഒരു സ്ഥാനം മെച്ചപ്പെടുത്തി രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തുണ്ട്.
Read More
- Most Test Wickets for India: മികച്ച ഇന്ത്യൻ ടെസ്റ്റ് ബൗളർമാർ; രണ്ടാമൻ അശ്വിൻ, സുപ്രധാന നേട്ടത്തിലേക്ക് ജഡേജ
- ഇന്ത്യ – ബംഗ്ലാദേശ് ടി20 മത്സരം തടയുമെന്ന് ഹിന്ദു മഹാസഭ; ഗ്വാളിയോറിൽ ബന്ദ് പ്രഖ്യാപിച്ചു
- ലോക ചെസ് ഒളിമ്പ്യാഡ്:ഇന്ത്യയ്ക്ക് ഇരട്ടി മധുരം
- India vs Bangladesh 2nd Test:ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു