ഭോപ്പാൽ: ബംഗ്ലാദേശിനെതിരായെ ഇന്ത്യയുടെ ടി20 മത്സരം അനുവദിക്കില്ലെന്ന് ഹിന്ദു മഹാസഭ. ഒക്ടോബർ 6ന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഇന്ത്യ- ബംഗ്ലാദേശ് ടി20 മത്സരം നിശ്ചയിച്ചിരിക്കുന്നത്. അന്നേ ദിവസം ഹിന്ദു മഹാസഭ ഗ്വാളിയോറിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സംഘടന അറിയിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെട്ടുവെന്നും ക്ഷേത്രങ്ങൾ തകർക്കപ്പെട്ടുവെന്നും ഹിന്ദു മഹാസഭ, ദേശീയ വൈസ് പ്രസിഡൻ്റ് ജയ്‌വീർ ഭരദ്വാജ് പറഞ്ഞു. ‘മത്സരം ഇവിടെ നടത്താൻ അനുവദിക്കില്ല. ബംഗ്ലാദേശ് ടീം ഗ്വാളിയോറിൽ എത്തുമ്പോൾ പ്രതിഷേധിക്കും,’ ഭരദ്വാജ് പറഞ്ഞു.
മത്സരം ദിവസം ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും അവശ്യസാധനങ്ങൾക്ക് നിരോധനം ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ക്രമസമാധാനം ഉറപ്പാക്കാൻ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഗ്വാളിയോർ ജില്ല പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘ഇത്, ക്രമസമാധാന നിലയ്ക്ക് ഭീഷണിയുണ്ടാക്കുന്ന വലിയ സംഘടനയല്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്ടോബർ ആറിനു നടക്കാനിരിക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ടി20, 14 വർഷത്തിനു ശേഷം ഗ്വാളിയോറിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ്. 2010ലാണ് അവസാനമായി വേദിയിൽ അന്താരാഷ്ട്ര മത്സരം നടന്നത്. 30,000 പേർക്ക് മത്സരം കാണാൻസാധിക്കുന്ന മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
പൊലീസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഇത് വലിയ ഭീഷണിയല്ലെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു. ‘കഴിഞ്ഞ മാസവും സംഘടന ഭീഷണി മുഴക്കിയിരുന്നു. മുൻകരുതൽ എന്ന നിലയിൽ, അനിഷ്ട സംഭവങ്ങളോ കേടുപാടുകളോ ഉണ്ടാകാതിരിക്കാൻ സുരാക്ഷ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More
- ലോക ചെസ് ഒളിമ്പ്യാഡ്:ഇന്ത്യയ്ക്ക് ഇരട്ടി മധുരം
- India vs Bangladesh 2nd Test:ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- India vs Bangladesh 1st Test Day 4:ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ
- India vs Bangladesh 1st Test Day 4: വിജയം മാത്രം ലക്ഷ്യം; ഇന്ത്യക്കു മുന്നിൽ അടിപതറി ബംഗ്ലാദേശ്
- ബംഗ്ലാദേശിനു മുന്നിൽ കൂറ്റൻ സ്കോർ; പിടിമുറുക്കി ഇന്ത്യ; ഗില്ലിനും പന്തിനും സെഞ്ചുറി
- India vs Bangladesh: ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ; ബുംമ്രയ്ക്ക് 4 വിക്കറ്റ്
- ടി20 ലോകകപ്പ്; പുരുഷ-വനിതാ ടീമുകൾക്ക് ഇനി സമ്മാനത്തുക തുല്യം: ഐസിസി