Thursday, June 12, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ലങ്കൻ ദിശാനായകൻ

by News Desk
September 24, 2024
in WORLD
0
ലങ്കൻ-ദിശാനായകൻ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊളംബോ > ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റായി കമ്യൂണിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ (56) സത്യപ്രതിജ്ഞ ചെയ്തു. രാജ്യചരിത്രത്തിലെ ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റാണ് ജനതാ വിമുക്തി പെരമുന (ജെവിപി) നേതാവായ ഇദ്ദേഹം. പ്രസിഡൻഷ്യൽ സെക്രട്ടറിയറ്റിൽ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജനാധിപത്യം സംരക്ഷിക്കുമെന്നും രാഷ്ട്രീയപ്രവർത്തകരുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും പ്രസിഡന്റായുള്ള ആദ്യ പ്രസംഗത്തിൽ ദിസനായകെ പറഞ്ഞു.

‘‘കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ പെട്ടെന്ന് അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള മന്ത്രമൊന്നും കൈയിലില്ല. എന്നാൽ, നവോത്ഥാനത്തിന്റെ പുതുയുഗം കൊണ്ടുവരാൻ എല്ലാ ശ്രമവും നടത്തും. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താനായി അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കും’’–- അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഉറപ്പുനൽകി. വിക്രമസിംഗെ ഐഎംഎഫുമായി ഒപ്പുവച്ച ധാരണയിലെ മാനദണ്ഡങ്ങൾ പരിഷ്കരിച്ച്, പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ദിസനായകെ പ്രഖ്യാപിച്ചു.

2022ൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഗോതബായ രജപക്സ പലായനംചെയ്ത ശേഷം ആദ്യമായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ശ്രീലങ്കൻ ജനത ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയത്. ചരിത്രത്തിൽ ആദ്യമായി രണ്ടാംഘട്ട വോട്ടെണ്ണൽ വേണ്ടിവന്നു. നാഷണൽ പീപ്പിൾസ് പവർ എന്ന വിശാലസഖ്യത്തിന്റെ സ്ഥാനാർഥിയായിരുന്ന ദിസനായകെ എസ്ജെബിയുടെ സജിത് പ്രേമദാസയെയാണ് പരാജയപ്പെടുത്തിയത്. പ്രസിഡന്റായിരുന്ന റനിൽ വിക്രമസിംഗെ ഒന്നാംഘട്ട വോട്ടെണ്ണലിൽത്തന്നെ പുറത്തായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങിയവർ ദിസനായകയെ അഭിനന്ദിച്ചു. 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നുശതമാനം മാത്രം വോട്ട് നേടിയ ജെവിപിയുടെ വോട്ടിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്.

സാമ്പത്തികത്തകർച്ചയിലേക്ക് രാജ്യത്തെ നയിച്ച ഗോതബായക്കുംപിന്നീട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ നട്ടംതിരിച്ച വിക്രമസിംഗെയ്ക്കും എതിരായ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അതേസമയം, 2022 ജൂലൈ മുതൽ പ്രധാനമന്ത്രിപദത്തിലുള്ള ദിനേഷ് ഗുണവർധന രാജിവച്ചു. പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കാനാണ് രാജി. നവംബറില് പാർലമെന്റ് തെരഞ്ഞെടുപ്പ് ഉണ്ടായേക്കും.

Previous Post

പുത്തന്‍ ആശയവിനിമയ ഉപകരണങ്ങൾ വിലക്കി ഇറാൻ സൈന്യം

Next Post

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍; ദൃശ്യം കാണുന്നത് പോക്സോ കുറ്റം

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
33
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
51
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
54
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
44
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
52
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
4
Next Post
കുട്ടികളെ-ലൈംഗികമായി-ചൂഷണം-ചെയ്യല്‍;-ദൃശ്യം-കാണുന്നത്-പോക്സോ-കുറ്റം

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍; ദൃശ്യം കാണുന്നത് പോക്സോ കുറ്റം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.