കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയം. മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വൻ തിരിച്ചുവരവ്.ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ 63 ആം മിനിറ്റിൽ നോഹ സദൂയി,എൻപത്തിയെട്ടാം മിനിറ്റിൽ ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്.
ഈസ്റ്റ് ബംഗാളിനായി ലയാളി താരം പി.വി. വിഷ്ണു അൻപത്തിയൊന്നാം മിനിറ്റിലാണ് ഗോൾ നേടിയത്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണിത്.നേരത്തെ പഞ്ചാബ് എഫ് സിയുമായി നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേസ്റ്സ് പരാജയപ്പെട്ടിരുന്നു. പുതിയ പരിശീലകനും ചില പുതുമുഖ താരങ്ങളുമൊക്കെ അണിനിരന്ന ബ്ലാസ്റ്റേഴ്സ് സംഘം പന്തടക്കത്തിലടക്കം ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ നേടാൻ മറന്നപ്പോൾ പഞ്ചാബ് കിട്ടിയ അവസരങ്ങളൊക്കെ മുതലാക്കുകയായിരുന്നു.
Read More
- India vs Bangladesh 2nd Test:ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- India vs Bangladesh 1st Test Day 4:ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ
- India vs Bangladesh 1st Test Day 4: വിജയം മാത്രം ലക്ഷ്യം; ഇന്ത്യക്കു മുന്നിൽ അടിപതറി ബംഗ്ലാദേശ്
- ബംഗ്ലാദേശിനു മുന്നിൽ കൂറ്റൻ സ്കോർ; പിടിമുറുക്കി ഇന്ത്യ; ഗില്ലിനും പന്തിനും സെഞ്ചുറി
- India vs Bangladesh: ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ; ബുംമ്രയ്ക്ക് 4 വിക്കറ്റ്
- ടി20 ലോകകപ്പ്; പുരുഷ-വനിതാ ടീമുകൾക്ക് ഇനി സമ്മാനത്തുക തുല്യം: ഐസിസി
- ഇന്ത്യ- ബംഗ്ലാദേശ്; ടെസ്റ്റ്, ടി20 മത്സരങ്ങൾ എവിടെ എപ്പോൾ കാണാം?