കുമളി> മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ് ഞായര്‍ രാവിലെ ആറിന് 129.65 അടി എത്തി. തലേദിവസം ഇത് 130.10 ആയിരുന്നു. ഞായര്‍ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലേക്ക് സെക്കന്റില്‍ 425 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോള്‍ തമിഴ്നാട് 1567 ഘനയടി വീതം കൊണ്ടുപോയി.