ടെഹ്റാൻ > ഇറാനിൽ കൽക്കരി ഖനിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 50 പേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. ഇറാനിലെ സൗത്ത് ഖൊറാസൻ മേഖലയിലാണ് അപകടം നടന്നത്. കൽക്കരിപ്പാടത്തെ ബി, സി ബ്ലോക്കുകളിലാണ് സ്ഫോടനമുണ്ടായത്. മീഥേൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണം.
തബാസിലുള്ള മദാൻജൂ കമ്പനിയുടെ ഖനിയിലാണ് സ്ഫോടനമുണ്ടായത്. ഇറാനിലെ കൽക്കരിയുൽപാദനത്തിന്റെ 78 ശതമാനവും സൗത്ത് ഖൊറാസൻ മേഖലയിലാണ്. പത്തോളം പ്രമുഖ കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. തൊഴിലാളികൾ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.