കെയ്റോ > വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള അൽ ജസീറയുടെ ബ്യൂറോ അടച്ചുപൂട്ടാൻ ഇസ്രയേലി സൈന്യം ഉത്തരവിട്ടു. 45 ദിവസത്തേക്ക് അടച്ചിടാനാണ് നിർദേശം. ഞായറാഴ്ച പുലർച്ചെ സൈന്യം ഓഫിസിൽ റെയ്ഡ് നടത്തിയിരുന്നു.
പലസ്തീൻ ജനതയ്ക്കെതിരായ അധിനിവേശ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുന്ന മാധ്യമ പ്രവർത്തനങ്ങൾക്കെതിരായ പുതിയ ലംഘനമായി ഈ വിലക്കിനെ കാണുന്നുവെന്ന് പലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് പ്രതികരിച്ചു.
തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ മാസ്ക് ധരിച്ച, ആയുധധാരികളായ സൈനികർ ഓഫിസിലെത്തി ബ്യൂറോ ചീഫ് വാലിദ് അൽ ഒമരിക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് കൈമാറി. ഇസ്രായേലി സൈന്യം ഓഫിസിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും ഉത്തരവ് കൈമാറുന്നതിന്റെയും ദൃശ്യങ്ങൾ തത്സമയം അൽജസീറ റിപ്പോർട്ട് ചെയ്തു.