Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഇന്ത്യ പിടിമുറുക്കി ; ബംഗ്ലാദേശിന്‌ ബാറ്റിങ്‌ തകർച്ച

by News Desk
September 21, 2024
in SPORTS
0
ഇന്ത്യ-പിടിമുറുക്കി-;-ബംഗ്ലാദേശിന്‌-ബാറ്റിങ്‌-തകർച്ച
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെന്നൈ
ചെപ്പോക്കിൽ ബൗളർമാരുടെ കളിയാട്ടം. ഒറ്റദിവസം വീണത് 17 വിക്കറ്റുകൾ. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. ഇന്ത്യക്ക് 308 റൺ ലീഡായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 376 പിന്തുടർന്ന ബംഗ്ലാദേശ് 149 റണ്ണിന് തകർന്നടിഞ്ഞു. രണ്ടാംദിവസം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റണ്ണെടുത്തു.

സ്കോർ: ഇന്ത്യ 376, 81/3 ബംഗ്ലാദേശ് 149.

പേസ് ബൗളർമാരുടെ ആധിപത്യമായിരുന്നു ചെപ്പോക്ക് സ്റ്റേഡിയത്തിൽ. ഒന്നാംദിവസം അവസാനിപ്പിച്ച 339/6 സ്കോറിൽ 37 റൺകൂടി ചേർക്കാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. രവീന്ദ്ര ജഡേജ (86) തലേദിവസത്തെ സ്കോറിൽ മടങ്ങി. സെഞ്ചുറി നേടിയിരുന്ന ആർ അശ്വിൻ 11 റൺകൂടി ചേർത്ത് 113ൽ അവസാനിപ്പിച്ചു. ആകാശ് ദീപ് 17 റൺ നേടി. മൂന്ന് വിക്കറ്റും പേസർ ടസ്കിൻ അഹമ്മദാണ് നേടിയത്. ജസ്പ്രീത് ബുമ്രയെ (7) വീഴ്ത്തിയ ബംഗ്ലാദേശ് യുവപേസർ ഹസ്സൻ മഹ്മൂദ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യൻ മണ്ണിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബംഗ്ലാദേശ് താരമാണ് ഇരുപത്തിനാലുകാരൻ.

ബാറ്റെടുത്ത ബംഗ്ലാദേശിന് ഇന്ത്യൻ പേസർമാർക്കുമുമ്പിൽ പിടിച്ചുനിൽക്കാനായില്ല. ബുമ്ര–-മുഹമ്മദ് സിറാജ്–-ആകാശ് ദീപ് ത്രയം അരങ്ങുവാണപ്പോൾ 13–-ാം ഓവറിൽ 40 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് വീണു. ഷാകിബ് അൽ ഹസ്സനും (32) ലിറ്റൺ ദാസും (22) ചേർന്നാണ് നൂറിനോട് അടുപ്പിച്ചത്. 27 റണ്ണുമായി പുറത്താകാതെ നിന്ന മെഹ്ദി ഹസ്സൻ സ്കോർ 100 കടത്തി. എന്നിട്ടും 227 റൺ പിറകിലായി. ബുമ്ര 11 ഓവറിൽ 50 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. രണ്ടാം ടെസ്റ്റ് കളിക്കുന്ന ആകാശ്ദീപ് അഞ്ച് ഓവറിൽ 19 റൺ നൽകി രണ്ട് വിക്കറ്റ് നേടി. ജഡേജയ്ക്കും സിറാജിനും രണ്ട് വിക്കറ്റ് വീതമുണ്ട്.

ബംഗ്ലാദേശിനെ ഫോളോഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റെടുത്ത ഇന്ത്യ 23 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺ നേടി. ശുഭ്മാൻ ഗില്ലും (33) ഋഷഭ് പന്തുമാണ് (12) ക്രീസിൽ. ക്യാപ്റ്റൻ രോഹിത് ശർമ (5), യശസ്വി ജയ്സ്വാൾ (10), വിരാട് കോഹ്ലി (17) എന്നിവർ പുറത്തായി.

സ്കോർ ചുരുക്കത്തിൽ
ഇന്ത്യ ഒന്നാം ഇന്നിങ്സ് 376
അശ്വിൻ 113, ജഡേജ 86, ജയ്സ്വാൾ 56
ബംഗ്ലാദേശ് ബൗളിങ്
ഹസ്സൻ മഹ്മൂദ് 22.2–-4–- 83–- 5, 
ടസ്കിൻ അഹമ്മദ് 21–-4–-55–-3.
ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 149
ഷാകിബ് 32, ലിറ്റൺ ദാസ് 22, മെഹ്ദി ഹസ്സൻ 27
ഇന്ത്യ ബൗളിങ്
ബുമ്ര 11–-1–-50–-4, സിറാജ് 10.1–-1–-30–-2, 
ആകാശ് ദീപ് 5–-0–-19–-2, ജഡേജ 8–-2–-19–-2.
ഇന്ത്യ രണ്ടാം ഇന്നിങ്സ് 81/3
ജയ്സ്വാൾ 10, രോഹിത് 5, കോഹ്ലി 17, ഗിൽ 33*, പന്ത് 12*.

Previous Post

മലയാളി 
ഗോളിൽ പഞ്ചാബ്‌

Next Post

സൂപ്പർ ലീഗിൽ ഗോളില്ലാ സമനില

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ക്വാഡ്‌-ഉച്ചകോടി-ഇന്ന്‌

ക്വാഡ്‌ ഉച്ചകോടി ഇന്ന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.