ചെന്നൈ: ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിന്റെ ബംഗ്ലാദേശിനെ 149 റൺസിൽ ഒതുക്കി ഇന്ത്യ. 376 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനെ 47.1 ഓവറിൽ ഇന്ത്യ പുറത്താക്കി. ഇന്ത്യൻ പേസ് ബൗളിങിന് മുന്നിൽ ബംഗ്ലാ കടുവകൾ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷിയായത്.
ബംഗ്ലാദേശ് 227 റൺസിനു പിന്നിലാണ്. ജസ്പ്രീത് ബുംറ നാലു വിക്കറ്റ് നേടി ബൗളിങ് ആക്രമണത്തിനു നേതൃത്വം നൽകി. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റു വീതം നേടി. ബംഗ്ലാദേശിനായി, ഷാക്കീബ് അൽ ഹസൻ (32), മെഹ്‌ദി മിർസ (27), ലിട്ടൻ ദാസ് (22), നജ്‌മനുൾ ഷാൻ്റോ (20), എന്നിവർക്കു മാത്രമാണ് പിടിച്ചു നിൽക്കാനായത്.
ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയതോടെ ഇന്ത്യയുടെ ആർ. അശ്വിൻ അപൂർവ നേട്ടം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ചരിത്രത്തിൽ മുപ്പതിലധികം അഞ്ച് വിക്കറ്റ് നേട്ടവും ഇരുപതിലധികം തവണ അൻപതിലധികം റൺസ് നേടുകയും ചെയ്ത ആദ്യ ബാറ്ററെന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ആറ് സെഞ്ച്വറികളും പതിനാല് അർധശതകങ്ങളും നേടിയ അശ്വിൻ 36 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ഹോം ഗ്രൗണ്ടായ ചെന്നൈ അശ്വിന്റെ ഇഷ്ടവേദിയാണ്. ചെപ്പോക്കിലെ ഗ്രൗണ്ടിൽ രണ്ട് ടെസ്റ്റുകളിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. ചെന്നൈയിൽ ഹാട്രിക് സെഞ്ച്വറി തികച്ചിട്ടുള്ള ഒരേ ഒരു താരം സച്ചിനാണ്. അഞ്ച് ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്സുകളിലായി 55.16 ആണ് അശ്വിന്റെ റൺസ് ശരാശരി. നാലു തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ പത്തുവിക്കറ്റ് നേട്ടം ഉൾപ്പടെ മുപ്പത് വിക്കറ്റുകൾ അശ്വിൻ ഹോം ഗ്രൗണ്ടിൽ നേടിയിട്ടുണ്ട്.
ജസ്പ്രീത് ബുംമ്രയെ പുറത്താക്കിയതോടെ, ഹസൻ മുഹമ്മദ് (5/83) ഇന്ത്യയിൽ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ബംഗ്ലാദേശ് ബൗളറെന്ന നേട്ടം കൈവരിച്ചിരുന്നു.
Read More
- ടി20 ലോകകപ്പ്; പുരുഷ-വനിതാ ടീമുകൾക്ക് ഇനി സമ്മാനത്തുക തുല്യം: ഐസിസി
- ഇന്ത്യ- ബംഗ്ലാദേശ്; ടെസ്റ്റ്, ടി20 മത്സരങ്ങൾ എവിടെ എപ്പോൾ കാണാം?
- ‘നിസ്സാരക്കാരല്ല’ ബംഗ്ലാദേശ്; ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി ഗവാസ്കർ
- ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം
- തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും
- അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്