Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ലബനനിലെ സ്ഫോടന പരമ്പര ; ഇസ്രയേലിന്റേത് യുദ്ധപ്രഖ്യാപനം : ഹിസ്‌ബുള്ള

by News Desk
September 20, 2024
in WORLD
0
ലബനനിലെ-സ്ഫോടന-പരമ്പര-;-ഇസ്രയേലിന്റേത്-യുദ്ധപ്രഖ്യാപനം-:-ഹിസ്‌ബുള്ള
0
SHARES
37
VIEWS
Share on FacebookShare on TwitterShare on Whatsapp

ബെയ്റൂട്ട്
ലബനനിലെ മുഴുവൻ ജനങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണ് ഇസ്രയേലിന്റെ ഭീകരാക്രമണങ്ങളെന്ന് ഇറാന്റെ പിന്തുണയുള്ള സായുധസംഘം ഹിസ്ബുള്ളയുടെ തലവൻ ഹസ്സൻ നസറള്ള. ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ് ഇസ്രയേൽ. ഇസ്രയേലിന്റെ ക്രൂരകൃത്യങ്ങളെ ശക്തമായി പ്രതിരോധിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്റും ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ നടപ്പാകാൻപോകുന്നില്ല. പലസ്തീനിൽനിന്ന് യുദ്ധം അവസാനിപ്പിച്ച് പിൻവാങ്ങുക മാത്രമാണ് അവർക്ക് മുന്നിലുള്ള ഏക പോംവഴി. പലസ്തീനുള്ള പിന്തുണ ഹിസ്ബുള്ള ഇനിയും തുടരുമെന്നും ടെലിവിഷനിൽ രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞു.

ലബനനന്റെ പരാമാധികാരത്തില് കടന്നുകയറി നടത്തിയ സ്ഫോടന പരമ്പരയെ രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായേ കാണാനാകൂ. ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് ഇസ്രയേൽ കനത്ത വില നൽകേണ്ടിവരും. ഇസ്രയേൽ സർവസീമകളും ലംഘിച്ചു. ഗാസയില് ഇസ്രയേൽ നടത്തുന്ന ക്രൂരമായ നരവേട്ട അവസാനിപ്പിക്കുംവരെ ഹിസ്ബുള്ള ഇപ്പോഴത്തെ ഉദ്യമത്തിൽനിന്ന് പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാക്കി ടോക്കി ഉറവിടവും ദുരൂഹം
ലബനനിൽ പൊട്ടിത്തെറിച്ച പേജറുകളുടെ ഉറവിടത്തിലെന്നപോലെ വാക്കി ടോക്കിയുടെ ഉറവിടവും ദുരൂഹം. പൊട്ടിത്തെറിച്ച വാക്കി ടോക്കികളില് ‘ഐകോം’ എന്ന ജാപ്പനീസ് കമ്പനിയുടെ ലോഗോ ആണുള്ളത്.ഐസിവി 82 എന്നാണ് മോഡലിന്റെ പേര്. 2004 മുതൽ 2014 ഒക്ടോബർവരെ ഉത്പ്പാദിപ്പിച്ച് കയറ്റുമതി ചെയ്ത ഹാൻഡ്ഹെൽഡ് റേഡിയോയാണ് ഐസിവി 82 മോഡലെന്നും പത്ത് വർഷംമുമ്പ് ഇതിന്റെ ഉത്പാദനം നിർത്തിയെന്നുമാണ് ഒസാക്കയിലെ ഐകോം കമ്പനി അറിയിച്ചു.ഹിസ്ബുള്ള തയ്വാനിൽനിന്ന് വാങ്ങിയ പേജറുകളാണ് ആദ്യം പൊട്ടിത്തെറിച്ചത്. പേജർ തങ്ങളുടെ പേരിൽ ഹംഗറിയിലെ ബിഎസി കൺസൽട്ടിങ് എന്ന കമ്പനിയാണ് നിർമിച്ചതെന്ന് തയ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോ അറിയിച്ചിരുന്നു.

മൊസാദ് ഒരുക്കം നേരത്തെ തുടങ്ങി
ഇറാനിന്റെ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുള്ളയുടെ ഓരോ നീക്കങ്ങളും ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ നിരീക്ഷണ വലയത്തിലാണെന്ന വസ്തുതകൂടിയാണ് ലബനനിലെ സ്ഫോടന പരമ്പരയിൽ തെളിയുന്നത്. ഹിസ്ബുള്ള പേജറുകളും വാക്കി ടോക്കികളും വാങ്ങാൻ ആസൂത്രണം ചെയ്യുന്ന ഘട്ടത്തിൽതന്നെ വിവരം രഹസ്യമായി അറിഞ്ഞ് സ്ഫോടനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായാണ് നിഗമനം. സ്മാർട്ട്ഫോണുകൾ ഒഴിവാക്കി പേജറുകളിലേക്കും വാക്കി ടോക്കികളിലേക്കും മാറുന്നതും ഉപകരണങ്ങൾ വാങ്ങാൻ വിദേശ കമ്പനികളെ സമീപിച്ചതുമുൾപ്പടെയുള്ള വിവരങ്ങൾ മൊസാദിന് ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ലബനന്റെ അഭ്യർഥനയെത്തുടർന്ന് സംഭവവികാസങ്ങൾ ചർച്ച ചെയ്യാനായി വെള്ളിയാഴ്ച യുഎൻ രക്ഷാ കൗൺസിൽ യോഗം ചേരും

ഗാസയിൽ ആക്രമണം 
തുടരുന്നു; മരണം 41,272 ആയി
ലബനനെതിരായ ആക്രമണം തുടരുന്നതിനിടെ ഗാസയിലും ഇസ്രയേൽ സേനയുടെ ആക്രമണം. ജബലിയയിൽ ഒരു വീടിനുനേരെ നടന്ന ആക്രമണത്തിൽ ആറ് പേരും അധിനിവേശ വെസ്റ്റ്ബാങ്കിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേരും കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിനുശേഷം 41,272 പലസ്തീൻ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 16400 പേർ കുട്ടികളാണ്. 95551 പേർക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ്ബാങ്കിൽ മാത്രം 10700 പേരെ ഇസ്രയേൽ സേന തടങ്കലിലാക്കി.

Previous Post

കവിയൂർ പൊന്നമ്മയുടെ 
നില ഗുരുതരം

Next Post

ശ്രീലങ്കയിൽ 
തെരഞ്ഞെടുപ്പ്‌ 
നാളെ

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ശ്രീലങ്കയിൽ-
തെരഞ്ഞെടുപ്പ്‌-
നാളെ

ശ്രീലങ്കയിൽ 
തെരഞ്ഞെടുപ്പ്‌ 
നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.