ബെംഗളൂരു> ബെംഗളൂരുവിലെ ആശുപത്രിലുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു.സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിലാണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചത്.
കൊല്ലം പുനലൂര്‍ സ്വദേശി സുജയ് പണിക്കരാണ് മരിച്ചത്.34 വയസായിരുന്നു. മത്തിക്കരയിലെ എംഎസ് രാമയ്യ മെഡി. കോളേജില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഐസിയുവിലായിരുന്നു സുജയ്.
സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവരം മറക്കാന്‍ ആശുപത്രി ശ്രമിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു