Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാധ്യമങ്ങൾ ആർഎസ്‌എസിനും കോൺഗ്രസിനും വേണ്ടിയുള്ള ക്വട്ടേഷൻ പണിയിൽ: ഡിവൈഎഫ്‌ഐ

by News Desk
September 19, 2024
in KERALA
0
മാധ്യമങ്ങൾ-ആർഎസ്‌എസിനും-കോൺഗ്രസിനും-വേണ്ടിയുള്ള-ക്വട്ടേഷൻ-പണിയിൽ:-ഡിവൈഎഫ്‌ഐ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്
സർക്കാരിനെതിരെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിലൂടെ മാധ്യമങ്ങൾ ആർഎസ്എസിനും കോൺഗ്രസിനുമായി ക്വട്ടേഷൻ പണി നടത്തുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാധ്യമങ്ങളുടെ വ്യാജവാർത്തകൾക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കും. വ്യാഴാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങളും 20ന് തിരുവനന്തപുരത്ത് സെമിനാറും നടക്കും. തുടർന്നും പ്രതിഷേധങ്ങളും ക്യാമ്പയിനുമായി മുന്നോട്ടുപോകുമെന്നും ഇരുവരും പറഞ്ഞു.

മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധത കേരളത്തോടുള്ള വിരോധമായി മാറുന്ന രീതിയിലാണ് വാർത്ത സൃഷ്ടിക്കുന്നത്. വയനാട് ദുരന്തത്തിൽ കേന്ദ്രം എന്ത് സഹായം നൽകിയെന്ന് പരിശോധിച്ച് വാർത്തയാക്കേണ്ടതിന് പകരം കേരളത്തിന്റെ ആവശ്യത്തെ തെറ്റായി വ്യാഖ്യാനിച്ച് വ്യാജ വാർത്തയുണ്ടാക്കുകയാണ്. പാർടിക്കാരോ സംവിധാനമോ അല്ല, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ദുരന്തത്തിന്റെ നഷ്ടക്കണക്ക് തയ്യാറാക്കിയത്. യുഡിഎഫ് ഭരണകാലത്തും ദുരന്തസാഹചര്യങ്ങളിൽ ഈ മാനദണ്ഡത്തിൽ എസ്റ്റിമേറ്റുകൾ അയച്ചിട്ടുണ്ട്.

പക്ഷേ അത് യുഡിഎഫ് ആയതിനാൽ മാധ്യമങ്ങൾക്ക് വാർത്തയായില്ല. ഒരു ചാനലോ പത്രമോ ഉണ്ടെന്നുകരുതി എന്ത് തോന്ന്യവാസവും നടത്താൻ അനുവദിക്കില്ല. ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്ത പിൻവലിക്കാൻ തയ്യാറാവണം. വന്ന വാർത്തകൾ പകർത്തുന്ന കോപ്പിയടി സംഘമായി മാധ്യമങ്ങൾ മാറി. ആർഎസ്എസിന്റെ ഏജന്റായി പ്രവർത്തിക്കുകയാണോ എന്നാണ് സംശയം. കേരളത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്.

കുത്തിത്തിരിപ്പ് വാർത്തകൾ സൃഷ്ടിക്കുന്ന നാണംകെട്ട സമീപനത്തെ യുവജനങ്ങളെ അണിനിരത്തി ഡിവൈഎഫ്ഐ ജനങ്ങൾക്കിടയിൽ തുറന്നുകാട്ടും. പണം വാങ്ങി ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്താൻ ചില യുട്യൂബേഴ്സ് ഇറങ്ങിയിട്ടുണ്ട്. ഇതിനെതിരെ നിയമ നടപടിയെടുക്കുമെന്നും ഇരുവരും പറഞ്ഞു.

Previous Post

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’: ജനാധിപത്യത്തിന് വിട!

Next Post

ഗുരുവായൂർ ക്ഷേത്രനടപ്പന്തലിൽ വീഡിയോഗ്രഫിക്ക്‌ നിയന്ത്രണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഗുരുവായൂർ-ക്ഷേത്രനടപ്പന്തലിൽ-വീഡിയോഗ്രഫിക്ക്‌-നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രനടപ്പന്തലിൽ വീഡിയോഗ്രഫിക്ക്‌ നിയന്ത്രണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.