ബെയ്റൂട്ട്> ലബനനിൽ ഹിസ്ബുള്ള പ്രവർത്തകർ ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണമായ പേജറുകളെ പോലെ വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചു. അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പേജറുകൾ വ്യാപകമായി പൊട്ടിത്തെറിച്ച് ലബനനിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്ന. 2750 പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ സ്ഫോടനങ്ങൾ.
ലെബനൻ അതിർത്തിയിലേക്ക് യുദ്ധലക്ഷ്യം വിപുലീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പേജറുകൾ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ലബനൻ സർക്കാർ ആരോപിച്ചു. പരിക്കേറ്റവരിൽ ലബനനിലെ ഇറാൻ അംബാസഡർ മൊജ്താബ അമാനിയും ഉൾപ്പെടും.
ലബനനിലെ സായുധ വിഭാഗമായ ഹിസ്ബുള്ളയുടെ വിവിധ യൂണിറ്റുകളിലെ ജീവനക്കാർ ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണമായ പേജറുകളാണ് പൊട്ടിത്തെറിച്ചത്.