കാഞ്ഞങ്ങാട്> നിർത്തിയിട്ട സ്കോർപിയോയിൽ നിന്നും എംഡിഎ പിടികൂടി. ഒരാൾ അറസ്റ്റിൽ. ഭീമനടി കുന്നംകൈ സ്വദേശിയും ഞാണിക്കടവിൽ താമസക്കാരനുമായ കെ കെ നൗഫലി(40)നെയാണ് ചൊവ്വാഴ്ച വൈകിട്ട് നാലിന് പടന്നക്കാട് ടൗണിൽ വച്ച് ഹോസ്ദുർഗ് എസ്ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തത്. വാഹനത്തിന്റെ സീറ്റിന്റെ അടിയിൽ സൂക്ഷിച്ച 7.030 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. എംഡിഎംഎ കടത്താൻ ഉപയോഗിച്ച കെഎൽ 14 ജി 9080 നമ്പർ സ്കോർപിയോയും പൊലീസ് കസ്റ്റഡിയിലെടുത്തു.