ലെബനൻ സിറ്റി > ലെബനിൽ ഹിസ്ബുള്ളയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് മരണം. 2750 ലേറെ പേർക്ക് പൊട്ടിത്തെറിയിൽ പരിക്കേറ്റു. 200 പേർ ഗരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കൾക്കും ഇറാൻ അംബാസിഡർക്കും ആക്രമണത്തിൽ പരിക്കേറ്റിറ്റുണ്ട്. ആക്രമണത്തോടെ സ്ഥലത്തെ നൂറോളം ആശുപത്രികൾക്ക് അടിയന്തര സാഹചര്യ മുന്നറിയിപ്പ് നൽകി.
ഹിസ്ബുള്ളയുടെ വിവിധ സ്ഥാപനങ്ങളിൽ ആശയവിനിമയത്തിനുള്ള ഉപകരണമായ പേജറുകളാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുണ്ടായതിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാനും ഹിസ്ബുള്ളയും പറഞ്ഞു. ചൂടായതിന് ശേഷമാണ് പേജറുകൾ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകർന്ന നിലയിലാണ്.