മൈസൂർ> കർണാടകയിലെ ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ വയനാട് ഗോവിന്ദമൂല സ്വദേശികളായ മൂന്ന് മലയാളികൾ മരിച്ചു. പാഴൂർ വീട്ടിൽ മോഹനന്റെ മകൻ ധനേഷും ഭാര്യ അഞ്ജുവും മകൻ ഇഷൻ കൃഷ്ണയും ആണ് ഗുണ്ടൽപേട്ട ടൗണിന് സമീപം ചൊവ്വ പകൽ മൂന്നിനുണ്ടായ അപകടത്തിൽ മരിച്ചത്.
ബൈക്കിന് പിറകിൽ കരിങ്കല്ല് കയറ്റിയ ടിപ്പർ ലോറിയിടിച്ചാണ് അപകടം. ലോറിക്കടിയിൽപ്പെട്ട ബൈക്കിനെയും അഞ്ജുവിനെയും മകനെയും ഇരനൂറ് മീറ്ററോളം ദൂരം വലിച്ചുകൊണ്ടു പോയാണ് ലോറി നിന്നത്. കർണാടക രജിസ്ട്രേഷനുള്ള ലോറി ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം.