Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

2025ൽ കാണാം ; നീരജ് ചോപ്ര സീസൺ അവസാനിപ്പിച്ചു

by News Desk
September 17, 2024
in SPORTS
0
2025ൽ-കാണാം-;-നീരജ്-ചോപ്ര-സീസൺ-അവസാനിപ്പിച്ചു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ബ്രസൽസ്
ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാംസ്ഥാനം നേടിയത് പരിക്ക് മറികടന്ന്. ജാവലിൻത്രോയിൽ 87.86 മീറ്റർ താണ്ടിയാണ് രണ്ടാമതെത്തിയത്. ഇതോടെ ഈ സീസൺ അവസാനിപ്പിക്കുകയാണെന്ന് നീരജ് സമൂഹമാധ്യമത്തിൽ കുറിച്ചു. നാഭിക്കേറ്റ പരിക്ക് കുറച്ചുകാലമായി അലട്ടിയിരുന്നു. ഒളിമ്പിക്സിനുശേഷം ശസ്ത്രക്രിയക്ക് വിധേയനാകുമെന്നും അറിയിച്ചതാണ്. അതിനിടെയാണ് ഡയമണ്ട് ലീഗ് പരിശീലനത്തിനിടെ കഴിഞ്ഞദിവസം ഇടത്തേ കൈവിരലിന് പരിക്കേറ്റത്.

എക്സ്റേ പരിശോധനയിൽ എല്ലിന് പൊട്ടൽ കണ്ടെത്തി. ഇടത്തെ കൈപ്പത്തി കെട്ടിവച്ചാണ് മെഡിക്കൽ സംഘത്തിന്റെ പിന്തുണയോടെ ഫൈനലിന് ഇറങ്ങിയത്. എറിയുന്നത് വലത്തേ കൈ കൊണ്ടാണെങ്കിലും സ്വാഭാവിക ചലനത്തിന് ഇടത്തേ കൈയിലെ പരിക്ക് തിരിച്ചടിയായി. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 87.87 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി. ഒരു സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്ടമായത്.

ആദ്യ ഏറിൽ 86.82 മീറ്റർ മറികടന്ന നീരജിന്റെ രണ്ടാമത്തേത് 83.49 മീറ്ററായിരുന്നു. മൂന്നാമത്തെ ത്രോയിലാണ് രണ്ടാംസ്ഥാനം ഉറപ്പിച്ചത്. അടുത്ത ഏറുകൾ 82.04 മീറ്ററും 83.30 മീറ്ററുമായി കുറഞ്ഞു. അവസാനത്തെ ഏറിൽ 86.46 മീറ്ററാണ് സാധ്യമായത്.

ഏഴുപേർ അണിനിരന്ന മത്സരത്തിൽ ജർമനിയുടെ ജൂലിയൻ വെബറിനാണ് മൂന്നാംസ്ഥാനം (85.97). കഴിഞ്ഞതവണത്തെ ചാമ്പ്യൻ ചെക്ക്താരമായ യാകൂബ് വാദ്ലെജ് പങ്കെടുത്തില്ല. നീരജ് 2022ൽ ചാമ്പ്യനായിരുന്നു. കഴിഞ്ഞതവണയും രണ്ടാംസ്ഥാനമായിരുന്നു. ഈ സീസൺ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് നീരജ് പറഞ്ഞു. ടോക്യോ ഒളിമ്പിക്സിലെ സ്വർണം പാരിസിൽ നിലനിർത്താനായില്ല. ഇക്കുറി വെള്ളി മെഡലായിരുന്നു. ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച വർഷംകൂടിയാണ് കടന്നുപോകുന്നത്. 2025ൽ പൂർണാരോഗ്യവാനായി തിരിച്ചെത്തുമെന്നും ഇരുപത്താറുകാരൻ കുറിച്ചു.

നാഭിക്കേറ്റ പരിക്ക് ഈ സീസണിൽ ഹരിയാനക്കാരനെ വലച്ചിരുന്നു. ഒളിമ്പിക്സ് വർഷമായതിനാൽ ശസ്ത്രക്രിയയും വൈകിപ്പിച്ചു. ഡയമണ്ട് ലീഗ് അവസാനിച്ചതിനാൽ വൈകാതെ ശസ്ത്രക്രിയ നടന്നേക്കും. കൈവിരലിലെ പൊട്ടൽ മാറാനും വിശ്രമം വേണ്ടിവരും. അഞ്ചുവർഷമായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഒളിമ്പിക്സിലെ ഇരട്ട മെഡലുകാരന് ഇപ്പോഴും 90 മീറ്റർ ദൂരം സ്വപ്നത്തിലാണ്. 2022ൽ സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ എറിഞ്ഞ 89.94 മീറ്ററാണ് മികച്ച ദൂരം.

നീരജിന്റെ 2024ലെ ഏറുകൾ
1. ദോഹ ഡയമണ്ട് ലീഗ് 
88.36 മീറ്റർ (രണ്ടാംസ്ഥാനം)
2. ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് 
ഭുവനേശ്വർ 82.27 മീറ്റർ (ഒന്നാംസ്ഥാനം)
3. പാവോനൂർമി ഗെയിംസ്, ഫിൻലൻഡ് 
85.97 (ഒന്നാംസ്ഥാനം)
4. ലുസെയ്ൻ ഡയമണ്ട് ലീഗ് 
89.49 (രണ്ടാംസ്ഥാനം)
5. പാരിസ് ഒളിമ്പിക്സ് 
യോഗ്യതാ റൗണ്ട് 89.34
6. പാരിസ് ഒളിമ്പിക്സ് ഫൈനൽ 
89.45 (രണ്ടാംസ്ഥാനം)

Previous Post

ദേശീയ സബ് ജൂനിയർ ഫുട്ബോൾ ; കേരളത്തിന് 
ജയവും 
തോൽവിയും

Next Post

അടിതെറ്റി ബ്ലാസ്‌റ്റേഴ്‌സ്‌ ; കേരള ബ്ലാസ്റ്റേഴ്സ് 1 പഞ്ചാബ് എഫ്സി 2

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വയനാടിനായി-ഇന്‍ഫ്ലുവന്‍സേഴ്സ്-കൈകോര്‍ക്കുന്നു-;-കേരള-ടൂറിസത്തിന്റെ-പുതിയ-ക്യാമ്പയിൻ

വയനാടിനായി ഇന്‍ഫ്ലുവന്‍സേഴ്സ് കൈകോര്‍ക്കുന്നു ; കേരള ടൂറിസത്തിന്റെ പുതിയ ക്യാമ്പയിൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.