പാക്കിസ്ഥാനെ തകർത്ത ആത്മവിശ്വാസത്തോടെയാണ് ടെസ്റ്റ്, ടി20 പരമ്പരകൾക്കായി ബംഗ്ലാദേശ് ഇന്ത്യയിലേക്കെത്തുന്നത്. വ്യാഴാഴ്ച ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ പരമ്പയ്ക്ക് തുടക്കമാകും. രണ്ടു ടെസ്റ്റ് മത്സരങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ടീമുകൾ ഏറ്റുമുട്ടും.
ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര, സ്ക്വാഡ്
ഇന്ത്യ
രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.
Intensity 🔛 point 😎🏃♂️
Fielding Coach T Dilip sums up #TeamIndia‘s competitive fielding drill 👌👌 – By @RajalArora #INDvBAN | @IDFCFIRSTBank pic.twitter.com/eKZEzDhj9A
— BCCI (@BCCI) September 16, 2024
ബംഗ്ലാദേശ്
നജ്‌മനുൾ ഷാൻ്റോ, ഷദ്‌മാൻ ഇസ്ലാം, സാക്കിർ ഹസൻ, മൊനീമുൾ ഹഖ്, മുഷ്‌ഫിഖർ അഹമ്മദ്, ഷക്കീബ് അൽഹസൻ, ലിട്ടൻ ദാസ്, മെഹ്‌ദി മിർസ, ജാക്കെർ അലി, തസ്കിൻ അഹ്‌മ്മദ്,ഹസൻ മുഹമ്മദ്, നാഹിദ് റാണ, തൈജുൽ ഇസ്ലാം, മുഹമ്മദുൾ ഹസൻ ജോയി, നയീം ഹസൻ, ഖലീൽ അഹമ്മദ്.
Snaps from the Bangladesh team’s first practice session at the M. A. Chidambaram Stadium in Chennai.
Photo Credit: Tamil Nadu Cricket Association#BCB #Cricket #INDvBAN #WTC25 pic.twitter.com/EtVhrYgyGv
— Bangladesh Cricket (@BCBtigers) September 16, 2024
ഇന്ത്യ- ബംഗ്ലാദേശ് മത്സരക്രമം
- സെപ്റ്റംബർ 19-23: ഇന്ത്യ – ബംഗ്ലാദേശ്, ഒന്നാം ടെസ്റ്റ്, എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ
- സെപ്റ്റംബർ 27- ഒക്ടോബർ 1: ഇന്ത്യ- ബംഗ്ലാദേശ്, രണ്ടാം ടെസ്റ്റ്, ഗ്രീൻ പാർക്ക്, കാൺപൂർ
- ഒക്ടോബർ 6: ഇന്ത്യ – ബംഗ്ലാദേശ്, ഒന്നാം ടി20, ന്യൂ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയം, ഗ്വാളിയോർ
- ഒക്ടോബർ 9: ഇന്ത്യ – ബംഗ്ലാദേശ്, രണ്ടാം ടി20, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം, ഡൽഹി
- ഒക്ടോബർ 12: ഇന്ത്യ – ബംഗ്ലാദേശ്, മൂന്നാം ടി20, രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയം, ഹൈദരാബാദ്
ടെസ്റ്റ് മത്സരങ്ങൾ രാവിലെ 9 മണി മുതലും, ടി20 മത്സരങ്ങൾ രാത്രി 7 മണി മുതലും ആരംഭിക്കും.
ഇന്ത്യ – ബംഗ്ലാദേശ് തത്സമയ സംപ്രേക്ഷണം ഇന്ത്യയിൽ എപ്പോൾ, എവിടെ കാണണം?
ഇന്ത്യൻ പ്രേക്ഷകർക്ക് മുഴുവൻ മത്സരങ്ങളും സ്പോർട്സ് 18 ചാനലിലൂടെ തത്സമയം കാണാം. ജിയോ സിനിമ ആപ്പിലും, ഇന്ത്യയിൽ നിന്നുള്ളവർക്ക് ജിയോ സിനിമ വെബ്സൈറ്റിലും മത്സരങ്ങൾ തത്സമയം കാണാം.
Read More
- ‘നിസ്സാരക്കാരല്ല’ ബംഗ്ലാദേശ്; ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി ഗവാസ്കർ
- ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം
- തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും
- അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്
- വിരാട് കോഹ്‌ലിയുടേത് വലിയ പങ്ക്; പ്രശംസിച്ച് റിക്കി പോണ്ടിങ്
- കെസിഎൽ: തൃശൂർ ടൈറ്റൻസിനെ എട്ടു വിക്കറ്റിനു തകർത്ത് ട്രിവാൻഡ്രം റോയൽസ്
- കെസിഎൽ; വിജയം ആവർത്തിച്ച് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്