കൊച്ചി > മലയാള സിനിമയിൽ പുതിയ സംഘടനയ്ക്ക് നീക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടനാ രൂപീകരണം പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നീക്കം. രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവർത്തകർക്ക് കത്ത് നൽകി.
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടന. ഇതോടൊപ്പം പുത്തൻ സിനിമ സംസ്കാരം രൂപപ്പെടുത്താൻ ലക്ഷ്യം വെക്കുന്നു എന്നും വിശദീകരിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി എന്നിവയ്കകു വേണ്ടി നിലകൊള്ളും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.