കൊച്ചി:തിരുവോണ നാളിലും തങ്ങളെ സ്‌നേഹിച്ച് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ നിരാശപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് എഫ് സിയുമായി നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ആണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേസ്‌റ്‌സ് പരാജയം ഏറ്റുവാങ്ങിയത്. പുതിയ പരിശീലകനും ചില പുതുമുഖ താരങ്ങളുമൊക്കെ അണിനിരന്ന ബ്ലാസ്റ്റേഴ്സ് സംഘം പന്തടക്കത്തിലടക്കം ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ നേടാൻ മറന്നപ്പോൾ പഞ്ചാബ് കിട്ടിയ അവസരങ്ങളൊക്കെ മുതലാക്കി.
മത്സരത്തിലേക്ക് വന്നാൽ ഇരുടീമുകൾക്കും കാര്യമായ ആധിപത്യം സ്ഥാപിക്കാൻ സാധിക്കാതിരുന്ന ആദ്യ പകുതിയായിരുന്നു കടന്നുപോയത്. ഇരു ബോക്‌സിലും ഭീതി വിതക്കുന്ന ആക്രമണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്ന് പറയാം. ഇരു പ്രതിരോധനിരക്കും അതിനാൽ തന്നെ കാര്യമായ ജോലികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പന്തടക്കത്തിൽ ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തിയപ്പോൾ കൂടുതൽ ഷോട്ട് ശ്രമങ്ങൾ പഞ്ചാബിന്റെ ഭാഗത്ത് നിന്ന് തന്നെയാണ് ഉണ്ടായത്. നോവയും രാഹുലും നടത്തിയ ചില മിന്നൽ മുന്നേറ്റങ്ങൾ ആയിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കൈയടിക്കാനും ആഹ്ലാദിക്കാനും ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ വ്യത്യസ്തമായി അൽപ്പം കൂടി ആത്മവിശ്വാസത്തോടെ കളിക്കുന്ന രാഹുൽ കെ പിയെ ആദ്യ പകുതിയിൽ കാണാൻ സാധിച്ചു എന്നത് ഒരു പോസിറ്റീവ് ആയി കാണാൻ സാധിക്കും.
രണ്ടാം പകുതിയിലേക്ക് വന്നാൽ ബ്ലാസ്റ്റേഴ്സ് കുറച്ചുകൂടി ആക്രമണ മനോഭാവം കാണിച്ചെങ്കിലും അതൊന്നും ഗോൾ ആയില്ല. പഞ്ചാബ് ആകട്ടെ തുടർച്ചയായി ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിച്ചു. പകരക്കാരനായി എത്തിയ ലുക്കാ മജ്സെൻ എന്ന ശക്തനായ മുന്നേറ്റ നിരാകരനെ പൂട്ടാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പണിപ്പെട്ടു. അദ്ദേഹത്തിന്റെ സംഭാവന ഈ രണ്ട് ഗോളിലും ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കണം. ബ്ലാസ്റ്റേഴ്സ് കുപ്പായത്തിൽ ആദ്യമായി ഇറങ്ങിയ ജീസസ് കിട്ടിയ അവസരം മുതലാക്കിയപ്പോൾ നോവ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
Read More
- തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും
- അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്
- വിരാട് കോഹ്‌ലിയുടേത് വലിയ പങ്ക്; പ്രശംസിച്ച് റിക്കി പോണ്ടിങ്
- കെസിഎൽ: തൃശൂർ ടൈറ്റൻസിനെ എട്ടു വിക്കറ്റിനു തകർത്ത് ട്രിവാൻഡ്രം റോയൽസ്
- കെസിഎൽ; വിജയം ആവർത്തിച്ച് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്
- ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ ആദ്യ ഇന്ത്യൻ പ്രസിഡൻ്റായി രൺധീർ സിങ്