Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

വാരിയേഴ്‌സിനെ പൂട്ടി ഫോഴ്സ കൊച്ചി

by News Desk
September 14, 2024
in SPORTS
0
വാരിയേഴ്‌സിനെ-പൂട്ടി-ഫോഴ്സ-കൊച്ചി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തുടർച്ചയായ രണ്ടാംജയം ലക്ഷ്യമിട്ടിറങ്ങിയ കണ്ണൂർ വാരിയേഴ്സിനെ സമനിലയിൽ തളച്ച് ഫോഴ്സ കൊച്ചി (1–1).
ആദ്യപകുതിയുടെ തുടക്കത്തിൽ നേടിയ ഗോളിൽ മുന്നിട്ടുനിന്ന വാരിയേഴ്സിനെ കളിയുടെ അവസാനമാണ് ഫോഴ്സ പിടിച്ചുകെട്ടിയത്. പതിനെട്ടാംമിനിറ്റിൽ ഗോൾകീപ്പറുടെ പിഴവുമുതലെടുത്ത് കണ്ണൂർ നേടിയ ഗോളിന് 77–-ാംമിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ കൊച്ചി മറുപടി നൽകി. കണ്ണൂരിനായി സ്പാനിഷ് മുന്നേറ്റതാരം ഡേവിഡ് ഗ്രാൻഡെയും കൊച്ചിക്കായി മണിപ്പുർ മുന്നേറ്റക്കാരൻ ബസന്ത സിങ്ങും ലക്ഷ്യം കണ്ടു.

കൊച്ചി ഫോഴ്സയുടെ ഗോൾകീപ്പർ സുഭാഷിഷ് ചൗധരിക്കുവന്ന വലിയ പിഴവാണ് കണ്ണൂരിന്റെ ആദ്യ ഗോളിന് വഴി തുറന്നത്. പ്രതിരോധനിരയിൽനിന്നുള്ള പന്ത് സ്വീകരിച്ച് ലോങ് പാസിന് ശ്രമിക്കവേ സുഭാഷിന് പിഴച്ചു. വലിച്ചടിച്ച പന്ത് ഓടിയടുത്ത ഡേവിഡ് ഗ്രാൻഡേയുടെ ദേഹത്തുതട്ടി വലയിൽ കയറി. ലീഗിൽ ഗ്രാൻഡേയുടെ രണ്ടാംഗോൾ.

കണ്ണൂർ വിജയമുറപ്പിച്ചമട്ടിൽ കളി നീങ്ങവേയായിരുന്നു ഗ്യാലറിയെ ത്രസിപ്പിച്ച് ബസന്ത സിങ്ങിന്റെ കിടിലൻ ഗോൾ. മൈതാനത്തിന്റെ പകുതിയിൽവച്ച് നിഥിൻ മധു നീട്ടിയെറിഞ്ഞ പന്ത് കാലിലൊതുക്കിയ ടുണീഷ്യൻ മധ്യനിരക്കാരൻ സെയ്ദ് മൊഹമ്മദ് നിദാൽ വലതു വിങ്ങിലൂടെ കുതിച്ചു. വലതുമൂലയിൽനിന്ന് ബോക്സിനകത്തേക്ക് ഉയർത്തി നൽകിയ പന്ത് ബസന്ത് പോസ്റ്റിലേക്ക് കുത്തിയിട്ടു.

കഴിഞ്ഞകളിയിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് കണ്ണൂർ ആദ്യ ഹോം മത്സരത്തിനിറങ്ങിയത്. മുന്നേറ്റത്തിലെ അണ്ടർ 23 താരത്തെമാത്രം മാറ്റി. ഹോം മാച്ചിലേറ്റ പരാജയത്തിൽനിന്ന് കരകയറാൻ ആറ് മാറ്റങ്ങളുമായി ഇറങ്ങിയ കൊച്ചി തുടക്കംമുതൽ ആക്രമിച്ച് കളിച്ചു. പ്രതിരോധനിരയെ മുഴുവനായി മാറ്റിയിരുന്നു. റാഫേൽ അഗസ്റ്റോ കളം നിറഞ്ഞു. കണ്ണൂരിന്റെ ഗോളി അജ്മൽ പലകുറി രക്ഷകനായി. പിഴവുവരുത്തിയ ഗോളി സുഭാഷിഷ് റോയ് ചൗധരിക്കുപകരം അണ്ടർ 23 താരം ലിയാഖത്ത് അലിഖാനുമായാണ് കൊച്ചി രണ്ടാംപകുതിയിൽ ഇറങ്ങിയത്. കളി പലപ്പോഴും പരുക്കനായപ്പോൾ റഫറിക്ക് ആറ് മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു.
രണ്ടു കളിയിൽ നാലു പോയിന്റുമായി കണ്ണൂരാണ് ലീഗിൽ മുന്നിൽ. സമനിലയുടെ ആശ്വാസത്തിൽ കൊച്ചി അക്കൗണ്ട് തുറന്നു.കൊച്ചിയുടെ അടുത്ത കളി 18ന് കലിക്കറ്റ് എഫ്സിക്കെതിരെ കോഴിക്കോട്ടാണ്. കണ്ണൂർ 21ന് തിരുവനന്തപുരം കൊമ്പൻസിനെ നേരിടും.

ഇന്ന് ‘മലബാർ ഡെർബി’
സൂപ്പർലീഗ് കേരളയിലെ സൂപ്പർ പോര് ഇന്ന് മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ഏറ്റവും അധികം ആരാധകരുള്ള മലപ്പുറം എഫ്സിയും കലിക്കറ്റ് എഫ്സിയും തമ്മിലാണ് മത്സരം. മലബാറിലെ കരുത്തരുടെ പോരിൽ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. മലബാർ ഡെർബിയിൽ ആരാധകരുടെ ഒഴുക്കായിരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാത്രി ഏഴരക്കാണ് കളി.

Previous Post

അബുദാബിയിൽ പുതിയ സ്കൂളുകൾ ആരംഭിച്ചു

Next Post

കെസിഎൽ: കാലിക്കറ്റിനെയും തകർത്ത് ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കെസിഎൽ:-കാലിക്കറ്റിനെയും-തകർത്ത്-ഏരിസ്-കൊല്ലം-സെയ്‌ലേഴ്‌സ്

കെസിഎൽ: കാലിക്കറ്റിനെയും തകർത്ത് ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.