തിരുവനന്തപുരം > കെ ഫോണിനെതിരെ സിബിഐ അന്വേഷണം അവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ക്രമക്കേടോ നിയമ വിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു.
സംസസ്ഥാന സർക്കാരിന് ടെന്റർ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, വി ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിയിൽ വിഡി സതീശൻ ആവശ്യപ്പെട്ടത്. എന്നാൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി.