പ്യോങ്യാങ് > നോർത്ത് കൊറിയയിൽ ആണവായുധങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ആണവശക്തി നിർമാണ നയം നടപ്പിലാക്കുമെന്ന് പ്രസിഡന്റ് കിം ജോങ് ഉൻ. നോർത്ത് കൊറിയൻ സ്ഥാപക ദിനത്തിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം.
രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തി ആണവായുധങ്ങൾ നിർമിക്കുവാനും പ്രയോഗിക്കുവാനും സന്നദ്ധരായിരിക്കണമെന്നും കിം അറിയിച്ചു. അമേരിക്കയുടെ ഭീഷണിയെ പ്രതിരോധിക്കാൻ ശക്തമായ സായുധ – സൈനീക സേനകൾ രാജ്യത്തിന് ആവശ്യമാണെന്നും കിം ജോങ് ഉൻ വ്യക്തമാക്കി.