കൊച്ചി
കേരള ബ്ലാസ്റ്റേഴ്സിനെ ഇക്കുറിയും അഡ്രിയാൻ ലൂണ നയിക്കും. 2021ൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ഉറുഗ്വേക്കാരൻ ഐഎസ്എൽ ഫുട്ബോളിന്റെ കഴിഞ്ഞ സീസണിലാണ് നായകനായി തുടക്കംകുറിച്ചത്. 53 മത്സരങ്ങളിൽ 13 ഗോൾ നേടി. മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ ഈ മുപ്പത്തിരണ്ടുകാരനാണ് നിയന്ത്രിക്കുന്നത്. ഗോൾ അവസരമൊരുക്കുന്നതിലും മിടുക്കുണ്ട്. 2027 വരെയാണ് കരാർ. പ്രതിരോധക്കാരൻ മിലോസ് ഡ്രിൻസിച്ചാണ് വൈസ് ക്യാപ്റ്റൻ.















