Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സുഭദ്രയുടെ കൊലപാതകം : 
വഴി തെളിച്ചത്‌ സിസിടിവി

by News Desk
September 11, 2024
in KERALA
0
സുഭദ്രയുടെ-കൊലപാതകം-:-
വഴി-തെളിച്ചത്‌-സിസിടിവി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
സുഭദ്രയുടെ കൊലപാതക കേസിൽ നിർണായകമായത് സിസിടിവി ദൃശ്യം. കാണാതായ ആഗസ്ത് നാലിന് പകൽ മൂന്നിന് എറണാകുളം സൗത്ത് കരിത്തല റോഡിലൂടെ ഇവർ സുഹൃത്ത് ശർമിളയ്ക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിൽ സമീപവാസികൾ ശർമിളയെയും സുഭദ്രയെയും തിരിച്ചറിഞ്ഞു. ഇതോടെയാണ് അന്വേഷണം ശർമിളയിലേക്കും ഭർത്താവിലേക്കും തിരിഞ്ഞത്. എറണാകുളം സൗത്ത് കരിത്തല റോഡ് ‘ശിവകൃപ’ വീട്ടിൽ 15 വർഷത്തോളം ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കുശേഷം വിശേഷങ്ങൾ നാട്ടുകാരോടും പരിചയക്കാരോടും പങ്കുവയ്ക്കാറുണ്ടായിരുന്നു. അതിനാൽ എല്ലാവരും കരുതിയത് തീർഥാടനത്തിലായിരിക്കുമെന്നാണ്.

ഒരു തീർഥാടനയാത്രയ്ക്കിടെയാണ് ശർമിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് ആ സുഹൃദ്ബന്ധം ദൃഢമായി. ശർമിള ഇടയ്ക്ക് സുഭദ്രയുടെ വീട്ടിൽ വന്ന് താമസിക്കും. സുഭദ്രയും ആലപ്പുഴയിൽ ശർമിളയുടെ വീട്ടിൽ പോയിരുന്നു. നേരത്തേ ശർമിളയും സുഹൃത്തും ചേർന്ന് കരിത്തല റോഡിനുസമീപം ഹോസ്റ്റൽ നടത്തിയിരുന്നു. ഇതിന് സാമ്പത്തികസഹായം നൽകിയത് സുഭദ്രയായിരുന്നു. ഇതോടെയാണ് ശർമിളയ്ക്കൊപ്പമാണ് സുഭദ്ര പോയതെന്ന് പൊലീസ് ഉറപ്പിച്ചത്.

ചുരിദാർ ധരിച്ച് സുഭദ്ര, 
കണ്ടത് സിസിടിവി ദൃശ്യത്തിൽ
കേസ് അന്വേഷിച്ച കടവന്ത്ര പൊലീസ്, സുഭദ്ര ഒരു സ്ത്രീക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യത്തിന്റെ ചിത്രം കാണിച്ചിരുന്നുവെന്ന് ഷീബയുടെ സഹോദരന്റെ ഭാര്യ ബീന സുമേഷ്. അത് കേസിൽ പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന മംഗലാപുരം സ്വദേശിനി ശർമിളയാണെന്ന് തിരിച്ചറിഞ്ഞു. സുഭദ്ര സാധാരണ സാരിയാണ് ധരിക്കാറുള്ളത്. എന്നാൽ, ആ ഫോട്ടോയിൽ ചുരിദാറായിരുന്നു. ആദ്യമായാണ് അവരെ ചുരിദാർ ധരിച്ച് കാണുന്നതെന്നും ബീന പറഞ്ഞു.

പലിശയ്ക്ക് പണം നൽകും, 
ഒന്നും തുറന്നുപറയില്ല
പതിനായിരംമുതൽ ലക്ഷങ്ങൾവരെ സുഭദ്ര പലിശയ്ക്ക് പണം നൽകിയിരുന്നുവെന്ന് സമീപവാസികൾ. കൂടുതലും കച്ചവടക്കാർക്കാണ് നൽകിയിരുന്നത്. ഇവരിൽനിന്ന് ദിവസപ്പലിശ വാങ്ങിയിരുന്നു. എറണാകുളം സൗത്തിലെയും തൃപ്പൂണിത്തുറയിലെയും കച്ചവടക്കാർക്ക് പണം നൽകിയിരുന്നുവെന്നും പറയുന്നു.

സുഭദ്ര എന്നും വീട്ടിൽ വരാറുണ്ടെങ്കിലും ഒന്നും തുറന്നുപറയാറില്ലായിരുന്നുവെന്ന് അയൽവാസി എറണാകുളം സൗത്ത് കരിത്തല റോഡ് മണികണ്ഠൻതുരുത്തിൽ ഷീബ പറഞ്ഞു. 18 വർഷത്തിലേറെ സുഭദ്രയെ പരിചയമുണ്ട്. അവർ ഒറ്റയ്ക്കായിരുന്നു താമസമെന്നതിനാൽ രണ്ടുദിവസമായിട്ടും കണ്ടില്ലെങ്കിൽ താൻ അന്വേഷിക്കും. എന്നാൽ, എവിടെ പോയതാണെന്ന് പലപ്പോഴും പറയാറില്ല. ഗുരുവായൂർ ക്ഷേത്രത്തിലും കോട്ടയം ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിലും എറണാകുളത്തപ്പൻ ക്ഷേത്രത്തിലും സ്ഥിരമായി പോയിരുന്നു. മടങ്ങിയെത്തുമ്പോൾ എല്ലാം വിശദീകരിക്കും. ആരുവിളിച്ചാലും ക്ഷേത്രദർശനത്തിന് പോകും. ഇങ്ങനെ പരിചയമില്ലാത്തവരുമായി പോകരുതെന്ന് ഉപദേശിച്ചിരുന്നുവെന്നും ഷീബ പറഞ്ഞു.

Previous Post

വയനാടിനൊപ്പം ബ്ലാസ്‌റ്റേഴ്‌സും ; വലയൊന്നു കുലുങ്ങിയാൽ ഒരുലക്ഷം വയനാടിന്‌

Next Post

വിമുക്ത ഭടനെ അടിച്ചുകൊന്നത്‌ 
ആരംബായ്‌ തെങ്കോല്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിമുക്ത-ഭടനെ-അടിച്ചുകൊന്നത്‌-
ആരംബായ്‌-തെങ്കോല്‍

വിമുക്ത ഭടനെ അടിച്ചുകൊന്നത്‌ 
ആരംബായ്‌ തെങ്കോല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.