തിരുവനന്തപുരം > യുഡിഎഫ് ഭരണകാലത്തെ വറുതിയും വിലക്കയറ്റവും സർക്കാർ ഇടപെടൽ ഇല്ലാത്ത ദയനീയ അവസ്ഥയും ഓർമിപ്പിക്കുന്ന വി ഡി സതീശന്റെ അഭിമുഖം വൈറൽ. എൽഡിഎഫ് സർക്കാർ ഓണക്കാലത്ത് ക്ഷേമ സഹായധനങ്ങളും പാവപ്പെട്ടവർക്ക് നിത്യോപയോഗ സാധനങ്ങൾ സൗജന്യമായും മിതമായ നിരക്കിലും എത്തിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ചർച്ചയാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഭരണത്തിനെതിരെയാണ് സതീശൻ തുറന്നു പറഞ്ഞത്. എല്ലാ സാധനങ്ങൾക്കും വിലകയറി, പൊതുവിതരണ സമ്പ്രദായം തകിടം മറിഞ്ഞു, കുടുംബ ബജറ്റുതന്നെ ഉമ്മൻചാണ്ടിയുടെ കാലത്ത് തകിടം മറിഞ്ഞുവെന്നാണ് സതീശൻ പറഞ്ഞത്.
അന്നത്തെ അഭിമുഖത്തിൽനിന്ന്:
‘‘ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുന്ന സമയമാണ്. അരിയുടെ വില 36 രൂപയാണ്, ( 11 വർഷം മുൻപ് ). എല്ലാ പലവ്യഞ്ജന സാധനങ്ങളുടേയും വില കൂടി. ഫാമിലി ബജറ്റുകൾ തകിടം മറിഞ്ഞു. വിലക്കയറ്റം ജനജീവിതത്തിൽ രൂക്ഷമായ പ്രശ്നം ഉണ്ടാക്കിയിരിക്കുന്നു. മാർക്കറ്റിൽ ഇന്റർവിൻ ചെയ്യാനുള്ള ചുമതല ഈ ഗവൺമെന്റിനുണ്ട്. ദൗർഭാഗ്യവശാൽ നമ്മുടെ മാവേലി സ്റ്റോറുകളിൽ ഒരു സാധനവും ഇല്ല. ത്രിവേണി സ്റ്റോറിൽ സാധനമില്ല. ഒരു അരിക്കട പോലും തുടങ്ങാൻ സർക്കാരിനായില്ല. അപ്പോൾ ഗവൺമെന്റിന്റെ മുൻഗണനകൾ മാറിപ്പോകുന്നുവെന്ന സംശയം ജനങ്ങൾക്കിടയിൽ ഉണ്ടായാൽ, എനിക്ക് അങ്ങനെയൊരു സംശയമുണ്ട്. ’’