കോഴിക്കോട് > യുവാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനു മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്കുള്ള താൽക്കാലിക മുൻകൂർ ജാമ്യമാണ് അനുവദിച്ചത്.
രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മാങ്കാവ് സ്വദേശിയാണു പരാതി നൽകിയത്. 2012ൽ ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽവെച്ച് രഞ്ജിത്ത് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് യുവാവ് പൊലീസിൽ മൊഴി നൽകിയത്.