അബുദാബി > സിഇഒ അറസ്റ്റിലായതിന് പിന്നാലെ ഉള്ളടക്കം നിയന്ത്രിക്കുന്ന നയത്തിൽ മാറ്റം വരുത്തി ഓണ്‍ലൈന്‍ മെസേജിങ് ആപ്പായ ടെലഗ്രാം. നിയമവിരുദ്ധ ഉള്ളടക്കം നിയന്ത്രിക്കാൻ ആപ്പ് നടപടിയെടുക്കുന്നില്ലെന്ന കേസിൽ ടെലഗ്രാം സിഇഒ പവേൽ ദുറോവ് ഫ്രാൻസിൽ കഴിഞ്ഞമാസം അറസ്റ്റിലായിരുന്നു.
ആപ്പിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ഭാഗത്ത് “സ്വകാര്യചാറ്റുകൾ വെളിവാക്കുന്നതു സംബന്ധിച്ചുള്ള യാതൊരു നടപടിയും സ്വീകരിക്കില്ല’ എന്ന ഭാഗം ടെലഗ്രാം ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. “നിയമവിരുദ്ധ ഉള്ളടക്കം ശ്രദ്ധയിൽപ്പെടുത്താനായ് ഉപഭോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാം’ എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. ആപ്പിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്ന് ടെലഗ്രാം വക്താവ് അറിയിച്ചു.