കൊച്ചി > റീ റിലീസിലും വിജയം കൊയ്ത് ക്ലാസിക് ചിത്രം ദേവദൂതൻ. റീ റിലീസ് ചെയ്ത ചിത്രം അമ്പതാം ദിവസത്തിേലേക്ക് കടന്നു. കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തിയറ്ററുകളിലാണ് പ്രദർശനം തുടരുന്നത്. മികച്ച കളക്ഷനാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിന് പുറേമേ ജിസിസി, തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സർ ആയി മാറിയിരിക്കുകയാണ് ദേവദൂതൻ.
2000ലാണ് ദേവദൂതൻ റിലീസ് ചെയ്തത്. സിബി മലയിൽ സംവിധാനം ചെയ്ത് ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്. 24 വർഷത്തിന് ശേഷമാണ് ചിത്രം 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് പ്രദർശനത്തിനെത്തിച്ചത്.
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് നിർമാണം. സന്തോഷ് .സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. വരികൾ: കൈതപ്രം. സംഗീതം: വിദ്യാസാഗർ. യേശുദാസ്, ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ് ചിത്ര, സുജാത,
എസ് ജാനകി എന്നിവരാണ് ഗായകർ. പ്രൊഡക്ഷൻ കൺട്രോളർ: എം രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്മേനോൻ, കോസ്റ്റ്യൂംസ്: എ സതീശൻ എസ്.ബി.,മുരളി, മേക്കപ്പ്: സി.വി. സുദേവൻ, സലീം, കൊറിയോഗ്രാഫി: കുമാർശാന്തി, സഹസംവിധാനം: ജോയ് കെ മാത്യു, തോമസ് കെ സെബാസ്റ്റ്യൻ, ഗിരീഷ് കെ മാരാർ, അറ്റ്മോസ് മിക്സ്: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ്സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വി എഫ് എക്സ്: മാഗസിൻ മീഡിയ, കളറിസ്റ്റ്: സെൽവിൻ വർഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, ടൈറ്റിൽസ് : ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മാർക്കറ്റിംഗ്: ഹൈപ്പ്, പിആർഒ: പി ശിവപ്രസാദ്,സ്റ്റിൽസ്: എം കെ മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെൻറ്സ്, റീഗെയ്ൽ, ലൈനോജ് റെഡ്ഡിസൈൻ