ലണ്ടൻ: 2003ന് ശേഷം ഇതാദ്യമായി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത ബാലൻ ഡി ഓർ നോമിനേഷൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഫുട്‌ബോൾ ലോകം ഭരിച്ചിരുന്ന ഈ രണ്ട് പേരുകൾ 2003 മുതലുള്ള ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള നാമനിർദേശ പത്രികയിൽ ഇടം നേടിയിരുന്നു. ഇതിൽ മിക്കപ്പോഴും ഈ രണ്ട് താരങ്ങൾ തന്നെയായിരുന്നു പുരസ്‌കാരം നേടിയതും. ഇക്കുറി പുരസ്‌കാരത്തിനായി 30 താരങ്ങളുടെ പേരുകളാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.
എട്ട് തവണയാണ് അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സി ബാലൻ ഡി ഓർ പുരസ്‌കാരം നേടിയത്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 വർഷങ്ങളിലാണ് മെസ്സി പരസ്‌കാരത്തിന് അർഹനായത്. അർജന്റീനയെ മൂന്നാം ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെ കഴിഞ്ഞവർഷവും ബാലൻ ഡി ഓർ പുരസ്‌കാരം മെസ്സിയെ തേടി എത്തിയിരുന്നു.
പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ അഞ്ച് പ്രാവശ്യമാണ് ബാലൻ ഡി ഓർ പുരസ്‌കാരത്തിന് അർഹനായത്. 2008,2013,2014,2016,2017 വർഷങ്ങളിലാണ് റൊണാൾഡോ പുരസ്‌കാരം സ്വന്തമാക്കിയത്. 2018 ൽ ലൂക്കാ മോഡ്രിച്ച് അവരുടെ കൂട്ടുകെട്ട് തകർക്കുന്നതിന് മുമ്പ് മെസ്സിയും റൊണാൾഡോയും തുടർച്ചയായി 10 വർഷം വ്യക്തിഗത ബഹുമതി പങ്കിട്ടിരുന്നു. അതേസമയം, ജൂഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയർ, കൈലിയൻ എംബാപ്പെ, ലാമിൻ യമൽ, നിക്കോ വില്യംസ്, ഡാനി ഓൾമോ തുടങ്ങിയ പേരുകൾ ഉൾപ്പെടെ 2024-ലെ ഫ്രാൻസ് ഫുട്‌ബോൾ ബുധനാഴ്ച പട്ടിക പ്രഖ്യാപിച്ചു.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാലിഗയും നേടിയ റയൽ മാഡ്രിഡിന് മറ്റേതൊരു ക്ലബിലും ഉള്ളതിനേക്കാൾ കൂടുതൽ സ്ഥാനാർത്ഥികൾ അവസാന 30 ൽ ഉണ്ടായിരുന്നു. യൂറോ നേടിയ സ്പാനിഷ് ടീമിലെ ആറ് കളിക്കാർ റോഡ്രി, അലജാൻഡ്രോ ഗ്രിമാൽഡോ, യമൽ, വില്യംസ്, ഓൾമോ എന്നിവരെ കൂടാതെ ഡാനി കാർവാജൽ എന്നിവരുൾപ്പെടെ അവസാന 30-ൽ ഇടംപിടിച്ചു.
Read More
- രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക്; സഞ്ജുവിന്റെ ടീമുമായി കരാർ
- പാരാലിമ്പക്‌സ്: പൊന്നിൻ തിളക്കത്തിൽ നിതേഷ് കുമാർ
- പാരാലിമ്പിക്‌സ്;നിഷാദ് കുമാറിന് വീണ്ടും വെള്ളിതിളക്കം
- പാരാലിമ്പക്‌സ്;ഇന്ത്യയുടെ റുബിന ഫ്രാൻസിസിന് വെങ്കലം
- ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ
- പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
- പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ
- സഞ്ജുവും ഗെയിലുമില്ല; എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനുമായി അശ്വിൻ