കോതമംഗലം
ഉപ്പും മുളകും ടെലിവിഷൻ സീരിയൽ താരം ‘മുടിയൻ’എന്ന ഋഷി എസ് കുമാർ വിവാഹിതനായി. കോതമംഗലം ചെറുവട്ടൂർ പൂവത്തൂർ നാരകത്തുകുന്നേൽ ഉണ്ണിക്കൃഷ്ണൻ–-ഉഷാകുമാരി ദമ്പതികളുടെ മകൾ ഡോ. ഐശ്വര്യ ഉണ്ണിയാണ് ജീവിതപങ്കാളി. നടിയും നർത്തകിയുമാണിവർ. കോതമംഗലം തൃക്കാരിയൂർ ശ്രീ മഹാദേവക്ഷേത്രത്തിലായിരുന്നു താലികെട്ട്.
എറണാകുളം വൈറ്റില വെള്ളപ്പനവീട്ടിൽ സുനിൽകുമാറിന്റെയും പുഷ്പലതയുടെയും മകനാണ് ഋഷി. ബിഗ് ബോസിലും സാന്നിധ്യമറിയിച്ചിരുന്നു. ആറുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. ‘നമുക്ക് കോടതിയിൽ കാണാം’ സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. സമൂഹമാധ്യമങ്ങളിലൂടെ ഋഷി വിവാഹചിത്രം പങ്കുവച്ചു.