കംപാല (ഉഗാണ്ട)
ഉഗാണ്ടയുടെ ഒളിമ്പിക് അത്ലീറ്റ് റെബേക്ക ചെപ്തെഗുയിക്ക് ദാരുണാന്ത്യം. മുൻ പങ്കാളി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ മുപ്പത്തിമൂന്നുകാരി നാല് ദിവസം ആശുപത്രിയിലായിരുന്നു. കെനിയയിൽവച്ചായിരുന്നു ആക്രമണം. സ്വത്തുതർക്കമാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.















