കൊച്ചി >പീഡനാരോപണ പരാതിയിൽ എം മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മരട് പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് എം മുകേഷിന് ജാമ്യം അനുവദിച്ചത്.
നടിയുടെ പരാതിയിൽ എം മുകേഷ് എംഎൽഎയ്ക്കെതിരെ മരട് പൊലീസ് കേസെടുത്തിരുന്നു. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്. ഐപിസി 354, 509, 452 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.