പാലക്കാട്
ഓണം, പൂജ അവധിക്കാല യാത്രകൾ കണക്കിലെടുത്ത് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എല്ലാം സ്പെഷ്യൽ ട്രെയിനുകളായതിനാൽ ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരും. പത്ത് സ്പെഷ്യൽ ട്രെയിനാണ് ഓടുക. ഷൊർണൂർ ജങ്ഷനും കണ്ണൂരിനുമിടയിൽ സ്പെഷ്യൽ ട്രെയിൻ (06031/06032) ആഴ്ചയിൽ നാലുദിവസം എന്ന നിലയിൽ ഒക്ടോബർ 31 വരെ സർവീസ് നടത്തും. മംഗളൂരുവിനും കൊച്ചുവേളിക്കുമിടയിൽ സ്പെഷ്യൽ ട്രെയിൻ (06041/06042) 29 വരെയും മംഗളൂരുവിനും കൊല്ലം ജങ്ഷനുമിടയിൽ സ്പെഷ്യൽ ട്രെയിൻ (06047/06048) 24 വരെയും ഓടും.
കൊച്ചുവേളി–-ഷാലിമാർ സ്പെഷ്യൽ ട്രെയിൻ (06081/06082), എറണാകുളം ജങ്ഷൻ–-പട്ന ട്രെയിൻ (06085/06086) എന്നിവ ഡിസംബർ രണ്ടുവരെ സർവീസ് നടത്തും.
കൊച്ചുവേളി–-എസ്എംവിടി ബംഗളൂരു (06083/06084) 25 വരെയും മഡ്ഗാവ് ജങ്ഷൻ–- വേളാങ്കണ്ണി (01007/01008), എറണാകുളം ജങ്ഷൻ–- യെലഹങ്ക ജങ്ഷൻ (01007/01008) എന്നിവ ഏഴുവരെയും എസ്എംവിടി ബംഗളൂരു–- കൊച്ചുവേളി (06239/06240) 18 വരെയും സർവീസ് നടത്തും. വിശാഖപട്ടണം –-കൊല്ലം സ്പെഷ്യൽ (08539/08540) നവംബർ 28 വരെയുമാണ് സർവീസ് നടത്തുക.
ട്രെയിനുകൾ റദ്ദാക്കി
കൊങ്കൺ റെയിൽവേയിൽ പൽവാൽ സ്റ്റേഷനിൽ ഇന്റർലോക്കിങ് ജോലി നടക്കുന്നതിനാൽ മഡ്ഗാവ് ജങ്ഷൻ–- എറണാകുളം ജങ്ഷൻ സൂപ്പർഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്(10215) 8, 15 തീയതികളിൽ ഓടില്ല. എറണാകുളം ജങ്ഷൻ–-മഡ്ഗാവ് ജങ്ഷൻ സൂപ്പർ ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്(10216) 9, 16 തീയതികളിൽ റദ്ദാക്കി.
തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന- ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22641) വ്യാഴാഴ്ച റദ്ദാക്കി. പെയറിങ് ട്രെയിൻ റദ്ദാക്കിയ സാഹചര്യത്തിലാണിത്.
തിരുവനന്തപുരം
സെക്കന്തരാബാദ്–-കൊല്ലം പ്രതിവാര എക്സ്പ്രസ് (07193) 11 മുതൽ നവംബർ 27 വരെയും കൊല്ലം–-സെക്കന്തരാബാദ് എക്സ്പ്രസ് (07194) 13 മുതൽ നവംബർ 29വരെയും റദ്ദാക്കി.