കോപൻഹേഗൻ
ഡെന്മാര്ക്കിലെ കോപൻഹേഗനിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂന്ബര്ഗ് അറസ്റ്റിൽ. ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതിയ്ക്കെതിരെ കോപൻഹേഗൻ സർവകലാശാല കവാടത്തിൽ പ്രതിഷേധിച്ച ആറ് വിദ്യാർഥികളാണ് അറസ്റ്റിലായത്. ‘സ്റ്റുഡന്റ്സ് എഗൈൻസ്റ്റ് ഒക്കുപ്പേഷൻ’ സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് സർവകലാശാലയിൽ കടന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്ന ചിത്രം ഗ്രെറ്റ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വിവിധ രാജ്യങ്ങളില് ഗ്രെറ്റ വിദ്യാര്ഥികള്ക്കൊപ്പം ഇസ്രയേല് വിരുദ്ധ പ്രക്ഷോഭത്തില് പങ്കാളിയായിട്ടുണ്ട്.