കൊച്ചി > സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തീർപ്പാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചാണ് തീരുമാനം.
നിലവിൽ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് രേഖപെടുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.